വെള്ളവരയൻ ശരവേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Halpe porus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളവരയൻ ശരവേഗൻ
Moore's Ace (Halpe porus)
Moore's Ace DSC 3050.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Halpe
വർഗ്ഗം: ''H. porus''
ശാസ്ത്രീയ നാമം
Halpe porus
(Mabille, 1876)

കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് വെള്ളവരയൻ ശരവേഗൻ അഥവാ ഇരട്ടപ്പുള്ളിച്ചിറകൻ. കാട്ടിൽ വസിക്കുന്ന ശലഭമാണ്.വരണ്ട ഇലപൊഴിയും കാടുകളിൽ ഇവയെ വിരളമായി കാണാം . മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൾ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക.

ചിറകിന് ഇരുണ്ട തകിട്ടുനിറമാണ്. ചിറകിൽ വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.


ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവരയൻ_ശരവേഗൻ&oldid=2680640" എന്ന താളിൽനിന്നു ശേഖരിച്ചത്