പേഴാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tanaecia lepidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പേഴാളൻ
(Grey Count)
Tanaecia lepidea at Kadavoor.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. lepidea
ശാസ്ത്രീയ നാമം
Tanaecia lepidea
(Butler, 1868)
പര്യായങ്ങൾ

Euthalia lepidea

കേരളത്തിലെ ഇടവഴികളിലും പാടങ്ങളിലും കുന്നിൻചെരിവുകളിലും കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമാർന്ന ചിത്രശലഭമാണ് പേഴാളൻ.[1][2][3][4] ഇവ ചീഞ്ഞ പഴവർഗ്ഗങ്ങൾ നുണയുന്നത് കാണാം.

പ്രത്യേകതകൾ[തിരുത്തുക]

ഇരുണ്ട തവിട്ടു നിറത്തിലുള്ള കീഴ് ചിറകിന്റെ പിൻഭാഗത്താണ് ചന്ദ്രക്കലമാതിരി വെളുപ്പ് നിറം കാണുന്നത്. പേഴ്മരത്തിലാണ് (Careya arborea) മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. അതുകൊണ്ട് പേഴാളൻ എന്നുവിളിക്കുന്നു. പാടങ്ങളിലെ അതിരാണിയിലും (Melastoma malabathricum) ഇവയുടെ ലാർവകൾ വളരുന്നു. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ സാധാരണമാണെങ്കിലും പേഴാളൻ ശലഭം, 1972 -ലെ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽപെടുത്തി സംരക്ഷിക്കപ്പെട്ടിരുക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 104. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Tanaecia Butler, [1869]". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 272–273.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 96–98.CS1 maint: date format (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പേഴാളൻ&oldid=2816518" എന്ന താളിൽനിന്ന് ശേഖരിച്ചത്