പൊന്തക്കുഞ്ഞൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aeromachus dubius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dingy Scrub-Hopper
Dingy scrub hopper Anamudi shola kerala IMG 1464.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Aeromachus
വർഗ്ഗം: ''A. dubius''
ശാസ്ത്രീയ നാമം
Aeromachus dubius
(Elwes & Edwards, 1897)

ഇന്ത്യ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ചെറിയ പൂമ്പാറ്റയാണ് പൊന്തക്കുഞ്ഞൻ (ശാസ്ത്രീയ നാമം:Aeromachus dubius). പശ്ചിമഘട്ടത്തിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും ഭാഗങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

ആവാസവ്യവസ്ഥ[തിരുത്തുക]

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പൊന്തകുഞ്ഞൻ. ഉയരമുള്ള മലകളിലും കാടുകളിലും ചോലവനങ്ങളിലും പുൽമേടുകളിലുമാണ് ഇവയെ കാണാനാകുക.

ശരീരപ്രകൃതി[തിരുത്തുക]

ഇരുണ്ട തവിട്ടുനിറമുള്ള ഒരു ശലഭമാണിത്. തെറിച്ച് തെറിച്ചാണ് ഇവയുടെ പറക്കൽ. മുൻചിറകിന്റെ പുറത്ത് ഒരു ചെറിയ മടക്കുണ്ട്. ചിറകുകളിൽ മങ്ങിയ പുള്ളികളുണ്ട്. ചിറകിന്റെ അടിവശം തവിട്ടുനിറമാണ് തവിട്ടിൽ മങ്ങിയ പുള്ളികളുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

ചെറുപ്പൂക്കളിൽ നിന്ന് തേനുണ്ണാറുണ്ട്. ഉയരത്തിൽ പറക്കുന്ന സ്വഭാവമില്ല. വെയിൽ കായുമ്പോൾ ചിറകുകൾ കുറച്ച് തുറന്ന് പിടിച്ചിരിക്കും.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊന്തക്കുഞ്ഞൻ&oldid=2778511" എന്ന താളിൽനിന്നു ശേഖരിച്ചത്