നീലകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Catochrysops strabo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നീലകൻ
VB 001 ForgetMeNot.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Catochrysops
വർഗ്ഗം: ''C. strabo''
ശാസ്ത്രീയ നാമം
Catochrysops strabo
Fabricius 1793
പര്യായങ്ങൾ
  • Hesperia strabo Fabricius, 1793

കേരളത്തിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു ശലഭമാണിത്.

വനങ്ങളിലാണ് ഇതിനെ സാധാരണ കാണാറുള്ളത്. പ്രധാനമായും ആവാസകേന്ദ്രങ്ങൽ മഴക്കാടുകളാണ്. എങ്കിലും അപൂർവ്വമായി തൊടികളും,പൂന്തോട്ടങ്ങളും സന്ദർശിയ്ക്കാറുണ്ട്. പൊതുവേ വേഗത്തിൽ പറക്കുന്നതായി കാണപ്പെടുന്നു. ചെറുപൂക്കളിൽ നിന്നു തേൻ നുകരാനും, മണ്ണിൽ നിന്നു ലവണാംശം നുകരാനുമുള്ള പ്രവണതയുണ്ട്.

Upperside of male on left. Underside right. From Seitz

നിറം[തിരുത്തുക]

ആൺശലഭത്തിന്റെ ചിറകുപുറത്തിനു വയലറ്റു കലർന്ന നീല നിറമാണ്.പെൺശലഭത്തിന്റെ ചിറകുപുറത്തിനു തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകിന്റെ കീഴറ്റത്തായി ഒരു കറുത്ത പൊട്ടു കാണാം.ഓറഞ്ചുവലയം ചുറ്റിനുമുണ്ട്.ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാരനിറമാണ്. പിൻ ചിറകിൽ ഒരു ജോഡി നേർത്ത വാലുണ്ട്. രണ്ടു ചെറിയ കറുത്തപുള്ളികളും പിൻ ചിറകിന്റെ മേലരികിൽ കാണാം.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bingham, C. T. 1907. Fauna of British India. Butterflies. Volume 2
"https://ml.wikipedia.org/w/index.php?title=നീലകൻ&oldid=2680398" എന്ന താളിൽനിന്നു ശേഖരിച്ചത്