കൃഷ്ണശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papilio polymnestor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃഷ്ണശലഭം
(Blue Mormon)
Blue Mormon (Papilio polymnestor) 028 Butterfly (2016.12.18).jpg
Papilio polymnestor
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. polymnestor''
ശാസ്ത്രീയ നാമം
Papilio polymnestor
Cramer, 1775

ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം (Papilio polymnestor).ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം. പെൺശലഭങ്ങൾക്കാണ് വലിപ്പക്കൂടുതൽ ഉള്ളത്.

ജീവിതചക്രം[തിരുത്തുക]

നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. മഞ്ഞ നിറത്തിൽ ഗോളാകൃതിയിലാണ് മുട്ടകൾ. നാരകക്കാളി, ചുട്ടിക്കറുപ്പൻ തുടങ്ങിയ പാപ്പിലിയോ ശലഭങ്ങളുടേതിന് സമാനമാണ് ലാർവ്വകൾ. ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാർവ്വകൾ. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു.

ജീവിതരീതി[തിരുത്തുക]

കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. ആൺ പൂമ്പാറ്റകൾ വെയിലിൽ പറന്ന് നടക്കാറുണ്ട്. എന്നാൽ പെൺപൂമ്പാറ്റകൾക്ക് തണലിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണിവ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം. ഡോ. അബ്ദുള്ള പാലേരി (മാതൃഭൂമി ബുക്സ്)"https://ml.wikipedia.org/w/index.php?title=കൃഷ്ണശലഭം&oldid=2456279" എന്ന താളിൽനിന്നു ശേഖരിച്ചത്