Jump to content

പൊന്തക്കുഞ്ഞൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dingy Scrub-Hopper
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. dubius
Binomial name
Aeromachus dubius
(Elwes & Edwards, 1897)

ഇന്ത്യ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ചെറിയ പൂമ്പാറ്റയാണ് പൊന്തക്കുഞ്ഞൻ (ശാസ്ത്രീയ നാമം: Aeromachus dubius).[1][2][3][4] പശ്ചിമഘട്ടത്തിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും ഭാഗങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

ആവാസവ്യവസ്ഥ

[തിരുത്തുക]

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പൊന്തകുഞ്ഞൻ. ഉയരമുള്ള മലകളിലും കാടുകളിലും ചോലവനങ്ങളിലും പുൽമേടുകളിലുമാണ് ഇവയെ കാണാനാകുക.

ശരീരപ്രകൃതി

[തിരുത്തുക]

ഇരുണ്ട തവിട്ടുനിറമുള്ള ഒരു ശലഭമാണിത്. തെറിച്ച് തെറിച്ചാണ് ഇവയുടെ പറക്കൽ. മുൻചിറകിന്റെ പുറത്ത് ഒരു ചെറിയ മടക്കുണ്ട്. ചിറകുകളിൽ മങ്ങിയ പുള്ളികളുണ്ട്. ചിറകിന്റെ അടിവശം തവിട്ടുനിറമാണ് തവിട്ടിൽ മങ്ങിയ പുള്ളികളുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

ചെറുപ്പൂക്കളിൽ നിന്ന് തേനുണ്ണാറുണ്ട്. ഉയരത്തിൽ പറക്കുന്ന സ്വഭാവമില്ല. വെയിൽ കായുമ്പോൾ ചിറകുകൾ കുറച്ച് തുറന്ന് പിടിച്ചിരിക്കും.

അവലംബം

[തിരുത്തുക]
  1. Markku Savela's website on Lepidoptera Page on Aeromachus genus.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 41. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 244.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 259–261.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊന്തക്കുഞ്ഞൻ&oldid=2818213" എന്ന താളിൽനിന്ന് ശേഖരിച്ചത്