വെള്ളിവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheritra freja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളിവാലൻ
(Common Imperial)
VB 002 CommonImperial.jpg
Cheritra freja
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
Tribe: Cheritrini
ജനുസ്സ്: Cheritra
വർഗ്ഗം: ''C. freja''
ശാസ്ത്രീയ നാമം
Cheritra freja
(Fabricius 1793)

സഹ്യപർവ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വെള്ളിവാലൻ (Cheritra freja). തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് വെള്ളിവാലനെ കണ്ടുവരുന്നത്. വെള്ളിവാലൻ വലിപ്പം കുറഞ്ഞ ഒരു പൂമ്പാറ്റയാണ്. കാട്ടിലാണ് ഇവയെ സാധാരണ കണ്ടെത്താനാകുക. നാട്ടിൻ പുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.

വാലാണ് വെള്ളിവാലന്റെ പ്രധാന പ്രത്യേകതയുള്ളത്. പിൻചിറകിലെ വെളിത്തവാൽ ഇവയുടെ ഭംഗി കൂട്ടുന്നു. വാലിന് രണ്ട് സെന്റിമീറ്റർ നീളമുണ്ടാകും. വാലിന്റെ അറ്റം ചുരുണ്ടിരിക്കും. ആൺശലഭത്തിന്റെ ചിറകിന് ഇളം തവിട്ടുനിറമാണ്. പെൺശലഭത്തിന്റെ ചിറകിന് കടുംതവിട്ടുനിറവും. പിൻചിറകിൽ അറ്റത്തായി വെളുപ്പിൽ കറുത്ത പുള്ളികളുണ്ടാവും.

വെള്ളിവാലൻ നല്ല ഉയരത്തിൽ പറക്കുന്ന ഒരു ശലഭമാണ്. സാധാരണഗതിയിൽ മെല്ലെയാണ് പറക്കുന്നത്. മഴക്കാറുള്ള സമയം ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാറുണ്ട്. കറുവപ്പട്ട, ചെറുകുരണ്ടി എന്നീ സസ്യങ്ങളിലാണ് വെള്ളിവാലന്മാർ മുട്ടയിടുന്നത്.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വെള്ളിവാലൻ&oldid=2286123" എന്ന താളിൽനിന്നു ശേഖരിച്ചത്