കറുവപ്പട്ട
സിന്നമോമം ജനുസ്സിൽ നിന്നുള്ള കറുവയുടെ പുറംതൊലിയിൽ (പട്ടയിൽ) നിന്നുത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പ്രധാനമായും ഒരു സുഗന്ധവസ്തുവായി ലഘുഭക്ഷണങ്ങൾ, ചായ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു. കറുവപ്പട്ടയുടെ സുഗന്ധവും സ്വാദും അതിന്റെ തൈലത്തിന്റെ പ്രധാന ഘടകമായ സിന്നമാൽഡിഹൈഡിൽ നിന്നും യൂജെനോൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി ഘടകങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
ഒന്നിലധികം മരങ്ങളിൽ നിന്നുകറുവപ്പട്ട ഉണ്ടാക്കാറുണ്ടു്. ശ്രീലങ്കയിലുണ്ടാകുന്ന സിലോൺ ഇനമാണു് ഇവയില് ഏറ്റവും പ്രമുഖവും വിലയേറിയതും. ഇൻഡോനേഷ്യ, ചൈന, വിയെട്നാം എന്നീ രാജ്യങ്ങളിലും ഓരോരോ ഇനങ്ങളുണ്ട്; കേരളത്തില് വളരുന്ന മലബാർ ഇനത്തെയാണ് പൊതുവേ 'കറുവ' എന്നുവിശേഷിപ്പിക്കാറുള്ളതു്.
കറുവാപ്പട്ട, നിരവധി വൃക്ഷ ഇനങ്ങളുടെ അകത്തെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.