Jump to content

ആട്ടക്കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abisara echerius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആട്ടക്കാരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. echerius
Binomial name
Abisara echerius

ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന അഴകുറ്റ ഒരു പൂമ്പാറ്റയാണ് ആട്ടക്കാരി (Plum Judy).[1][2][3] കേരളത്തിൽ വിരളമായേ ഇതിനെ കാണാൻ കഴിയുകയുള്ളൂ. ചിലപ്പോൾ നാട്ടിൻപുറങ്ങളിലെ ചെറുകാടുകളിൽ ആട്ടക്കാരി തന്റെ സാന്നിദ്ധ്യം അറിയിക്കാറുണ്ട്.

ഈ പൂമ്പാറ്റയ്ക്കു ഒരു കൗതുക സ്വഭാവമുണ്ട്. പറന്നുവന്ന് ഇലയിൽ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കാത്തതുപോലെ പലവുരു തിരിഞ്ഞും മറിഞ്ഞും കളിയ്ക്കും. അതിനാൽ നർത്തകി ജൂഡി (Dancing Judy)എന്നും ഇതിനെ വിളിയ്ക്കാറുണ്ട്.[4] ഇങ്ങനെ ദേഹം ചലിപ്പിയ്ക്കുന്നത് ശത്രുക്കൾ പെട്ടെന്നു വാലും തലയും തിരിച്ചറിയാതിരിയ്ക്കാൻ ആണ്. വെയിലിനെക്കാളുപരി തണലാണ് ആട്ടക്കാരി ശലഭത്തിനിഷ്ടം. വർഷത്തിൽ എല്ലാക്കാലത്തും ഇവയെക്കാണാം. അമ്മിമുറിയൻ ചെടിയുടെ ഇലയിൽ ഇവ മുട്ടയിടാറുണ്ട്.

ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകും,ഇളം പച്ചക്കണ്ണുകളുമാണ് ഇതിനുള്ളത്. പിൻചിറകിന്റെ അറ്റം പിന്നോട്ട് കൂർത്തിരിയ്ക്കും. വാൽ ഇല്ല. പിൻചിറകിന്റെ അടിവശത്ത് വെളുത്തവലയത്തിൽ കറുത്തപുള്ളികൾ ഉണ്ട്. പിൻചിറകിലും മുൻചിറകിലും വെളുത്ത കരകൾ കാണാം. വേനൽക്കാലത്ത് ഇവയുടെ ചിറകുകൾ മങ്ങിയ നിറത്തിൽകാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 86. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Abisara C. & R. Felder, 1860 Judies". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1905). The Fauna of British India, Including Ceylon and Burma. Vol. I (1st ed.). London: Taylor and Francis, Ltd. pp. 492–495.
  4. Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആട്ടക്കാരി&oldid=3801347" എന്ന താളിൽനിന്ന് ശേഖരിച്ചത്