കരിംപൊട്ടുവാലാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jamides bochus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിംപൊട്ടുവാലാട്ടി
(Dark Cerulean)
Dark Cerulean Mhadei WLS DSC 1869 .jpg
Jamides bochus phaidon
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Jamides
വർഗ്ഗം: 'J. bochus'
ശാസ്ത്രീയ നാമം
Jamides bochus
Stoll 1782

ലൈക്കനിഡേ കുടുംബത്തിലെ കരിംപൊട്ടുവാലാട്ടി (Dark Cerulean) ഇതേ കുടുംബത്തിലെ പൊട്ടുവാലാട്ടി (Common Cerulean) ശലഭങ്ങളോട് സാമ്യം ഉള്ളവയാണ്.കാട്ടുവാസിയായ ഈ ശലഭത്തെ പുഴയോരങ്ങളിലെ നനഞ്ഞ പ്രതലങ്ങളിൽ കൂടുതലായി കാണുന്നു.ആൺ ശലഭങ്ങളുടെ ചിറകിനുപരിഭാഗം തിളങ്ങുന്ന ഇരുണ്ട നീലനിറമാണ്,പെൺശലഭത്തിന് മങ്ങിയ നീലനിറവും.ചിറകിന്നടിവശം ഇരുണ്ട തവിട്ടുനിറമാണ്.കൂടാതെ മങ്ങിയ വരകളും കാണാം.ദ്രുതഗതിയിൽ പറക്കുന്ന ഈ ശലഭങ്ങൾക്ക് പൂക്കളിൽ വന്നിരിക്കുന്ന സ്വഭാവം കുറവാണ്.മിക്കവാറും ഇലത്തലപ്പുകളിൽ വിശ്രമിക്കുന്നതായാണ് കാണുന്നത്.

പൂമൊട്ടുകളിലാണ് മുട്ടയിടുന്നത്.മൊട്ടിനുൾവശം തുരന്നുതിന്നുന്ന സ്വഭാവം ഉണ്ട് ലാർവകൾക്ക്.പൂക്കളുടെയോ പൂമൊട്ടുകളുടെയോ ഉൾവശത്താണ് പ്യുപ്പയായി കഴിയുന്നത്.

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • പുറം 154 . കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.


"https://ml.wikipedia.org/w/index.php?title=കരിംപൊട്ടുവാലാട്ടി&oldid=2786056" എന്ന താളിൽനിന്നു ശേഖരിച്ചത്