വെൺകുറിശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sovia hyrtacus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വെൺകുറിശലഭം
Bicolour Ace
Sovia hyrtacus 4946.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Sovia
വർഗ്ഗം: ''S. hyrtacus''
ശാസ്ത്രീയ നാമം
Sovia hyrtacus
(de Nicéville, 1897)

ലോകത്ത് തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വെൺകുറിശലഭം (Bicolour Ace, White Branded Ace). ശാസ്ത്രനാമം : Sovia hyrtacus. കേരളവും കർണ്ണാടകയും ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ ഒരു തനതു (Endemic) ശലഭമാണിത്. കേരളത്തിൽ വിരളമായെ കണ്ടുവരാറുള്ളൂ.

ജീവിതരീതി[തിരുത്തുക]

പുല്ലും മുളകളും നിറഞ്ഞ ഇടങ്ങളിലാണ് കണ്ടുവരുന്നത്. ശരവേഗത്തിലാണ് പറക്കൽ. അരുവിയോരങ്ങളിലെ നനഞ്ഞ മണ്ണിലിരുന്ന് ലവണം ഉണ്ണുന്ന ശീലമുണ്ട്. സഹ്യപർവ്വതത്തിലെ ചെറിയ പ്രദേശത്ത് മാത്രം കാണപ്പെടുന്നതിനാൽ ഈ തനതു ശലഭം വംശനാശത്തിന്റെ വക്കിലാണ്. ഈറ്റക്കാടുകളുടേയും പുൽമേടുകളുടേയും വർദ്ധിച്ചുവരുന്ന നാശം ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്.

ശരീരപ്രകൃതി[തിരുത്തുക]

ചിറകുകൾക്ക് തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് ഒരു വെളുത്ത കുറിയുണ്ട്. ഇതുകൊണ്ടാണ് ഇവയെ വെൺകുറിശലഭം എന്ന് വിളിയ്ക്കുന്നത്. മുൻചിറകിന്റെ അടിവശത്ത് ഒരു വെളുത്ത പട്ട പോലെ അടയാളമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളികൾ കാണാറില്ല.

പ്രത്യുൽപാദനം[തിരുത്തുക]

ഈറ്റയിൽ ആണ് ഇവ മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചാരകലർന്ന പച്ചനിറമാണ്. ഉരുണ്ട ശിരസിൽ രണ്ട് തവിട്ടുനിറത്തിലുള്ള പൊട്ടുകൾ കാണാം. പുഴുപ്പൊതിയ്ക്ക് മഞ്ഞയും തവിട്ടും വെളുപ്പും കലർന്ന നിറമാണ്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്) -ഡോ.അബ്ദുള്ള പാലേരി


"https://ml.wikipedia.org/w/index.php?title=വെൺകുറിശലഭം&oldid=2461967" എന്ന താളിൽനിന്നു ശേഖരിച്ചത്