Jump to content

മാരൻശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chilades pandava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാരൻശലഭം
Plains Cupid
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. pandava
Binomial name
Chilades pandava
Synonyms

Edales pandava

Plains Cupid,Chilades pandava from koottanad Palakkad Kerala
Plains cubid butterfly from koottanad Palakkad Kerala

നീലിശലഭങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് നാട്ടുമാരൻ അഥവാ മാരൻശലഭം (Chilades pandava).[1][2][3][4][5] മഴക്കാടുകളും സമതലങ്ങളും വെളിപ്രദേശങ്ങളുമാണ് ഈ ശലഭങ്ങളുടെ ഇഷ്ടപ്പെട്ട ആവാസ കേന്ദ്രങ്ങൾ. ആൺശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറമാണ്. പെൺശലഭത്തിന് തവിട്ടുനിറവും. ചിറകിന്റെ കീഴ് ഭാഗത്ത് നേർത്ത നീല നിറം കാണാം. ചിറകിന്റെ അടിവശത്ത് വെളുത്ത വലയത്തിൽ കറുത്ത പുള്ളികളുടെ ഒരു നിരയുണ്ട്. കൂടാതെ ചിറകിന്റെ പിന്നറ്റത്തായി ഓറഞ്ച് വലയത്തിനുള്ളിൽ മൂന്ന് കറുത്ത പുള്ളികൾ കൂടിയുണ്ട്. ചിറകോരത്ത് ചന്ദ്രക്കലയുടെ ആകൃതിയിൽ മങ്ങി വെളുത്ത അടയാളങ്ങളും ഈ ശലഭത്തിന്റെ പ്രത്യേകതയാണ്.

ഈന്തിന്റെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളിൽ ജീവിതചക്രം പൂർത്തിയാക്കുന്ന അപൂർവ്വം പൂമ്പാറ്റകളിലൊന്നാണിത്. തോട്ടഈന്ത് എന്ന സസ്യത്തിന്റെ ഇലകളാണ് മാരൻശലഭത്തിന്റെ ലാർവ്വയുടെ പ്രധാന ആഹാരം. ഇതിനെ കൂടാതെ പയർവർഗ്ഗ സസ്യങ്ങൾ ഇരുപൂൾ തുടങ്ങിയ സസ്യങ്ങളിലും മാരൻശലഭം മുട്ടയിടാറുണ്ട്. ലാർവ്വകൾ കൂട്ടമായാണ് കാണപ്പെടുന്നത്. ചോണനുറുമ്പുകൾ ലാർവ്വകൾക്ക് കാവൽ നിൽക്കുന്നതായി കാണാം. ഈന്തിന്റെ തളിരോലകൾ ലാർവ്വകൾ പൂർണ്ണമായും തിന്നു തീർക്കുന്നു. ഈന്തിന്റെ അടിവശത്തും ഉണങ്ങിയ ഓലകളുടെ മറവിലുമാണ് ഇവ പ്യൂപ്പയാകുന്നതിനായി തിരഞ്ഞെടുക്കുന്നത്.

ചിത്രശാല

[തിരുത്തുക]

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
  1. Horsfield, Thomas (1829). Descriptive Catalogue of the Lepidopterous Insects contained in the Museum of the Horourable East-India Company. London: East India Company. pp. 84–86.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 143. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Luthrodes Druce, 1895". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 413–415.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 37–39.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാരൻശലഭം&oldid=3430046" എന്ന താളിൽനിന്ന് ശേഖരിച്ചത്