മണിമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണിമാരൻ (Indian Cupid)
Parrhas1.jpg
Chilades parrhasius Male left.Female right.From Seitz
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chilades
വർഗ്ഗം: C. parrhasius
ശാസ്ത്രീയ നാമം
Chilades parrhasius
(Fabricius 1793)

കാണാൻ വളരെ ഭംഗിയുള്ള ശലഭമാണ് മണിമാരൻ (Chilades_parrhasius) . കേരളത്തിലെ പൊന്തക്കാടുകളിലും കുറ്റികാടുകളിലും ഇവയെ കാണാം.

വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരല്ല മണിമാരൻ ശലഭങ്ങൾ. അതുപോലെ കൂട്ടം ചേർന്ന പറക്കുന്നതിനും ഇവ താല്പര്യം കാണിക്കാറില്ല. മിക്കപ്പോഴും ഒറ്റയ്ക്കാണ് ഈ ശലഭം പറന്നുനടക്കുന്നത്.

ആൺശലഭത്തിന്റെ ചിറകിന്റെ മുകൾഭാഗം നീലകലർന്ന വയലറ്റ് നിറമാണ്. പെൺശലഭത്തിന്റെ ചിറകിന്റെ മുകൾ ഭാഗം തവിട്ടോ കറുപ്പോ ആയിരിക്കും.

പയർവർഗ്ഗത്തിൽ പെട്ട ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ഇവയുടെ ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. പുഴുവിന് മുതുകില് ഒരു ഇരുണ്ട വരയുണ്ടാകും. വശങ്ങളിൽ ഇളം തവിട്ടുനിറത്തിലും വെളുപ്പ് നിറത്തിലുമുള്ള പുള്ളികളുണ്ട്. പ്യൂപ്പകൾക്ക് ഇളം പച്ചനിറമായിരിക്കും.


ഇതും കൂടി കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മണിമാരൻ&oldid=1942190" എന്ന താളിൽനിന്നു ശേഖരിച്ചത്