Jump to content

പയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yardlong bean
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
Subspecies:
V. u. sesquipedalis
Trinomial name
Vigna unguiculata sesquipedalis
(L.) Verdc.

ഒരിനം വള്ളിച്ചെടിയാണ് പയർചെടി (ശാസ്ത്രീയനാമം: Vigna unguiculata sesquipedalis). ഇവയിലുണ്ടാകുന്ന ഭഷ്യയോഗ്യമായ ഫലമാണ് പയർ.

കൃഷിരീതി[തിരുത്തുക]

കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ (പെരുംപയർ) വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം.

കൃഷിക്കാലം[തിരുത്തുക]

ഏതുകാലത്തും നാടൻപയർ വളർത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂൺ മാസത്തിൽ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാൽ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ നെൽപാടത്തിന്റെ ബണ്ടുകളിൽ ഒരു അതിരു വിളയായും പയർ പാകി വളർത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെൽപാടങ്ങളിൽ വിളവെടുപ്പിനു ശേഷം വേനൽക്കാലത്ത് തരിശിടുന്ന വേളയിൽ പയർ ഒരു തനിവിളയായി വളർത്താം.

ഇനങ്ങൾ[തിരുത്തുക]

പച്ചക്കറിക്ക് ഉപയോഗിക്കുന്നവ[തിരുത്തുക]

(എ) കുറ്റിപ്പയർ ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ

(ബി) പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരൂൺ, അനശ്വര, കനകമണി (പി.ടി.ബി.1), അർക്ക് ഗരിമ.

(സി) പടർപ്പൻ ഇനങ്ങൾ ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ.

വിത്തിന് ഉപയോഗിക്കുന്നവ[തിരുത്തുക]

സി152, എസ്488, പൂസ ഫൽഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌർണ്ണമി (തരിശിടുന്ന നെൽപാടങ്ങൾക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ[തിരുത്തുക]

കനകമണി (പി ടി ബി1), ന്യൂ ഈറ

മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള[തിരുത്തുക]

വി26

തെങ്ങിൻതോപ്പിലെ അടിത്തട്ട് വിള[തിരുത്തുക]

ഗുജറാത്ത് വി118, കൌ പീ2

വിത്ത് നിരക്ക്[തിരുത്തുക]

 • പച്ചക്കറി ഇനങ്ങൾക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടർ
 • പടരുന്നവ 45 കി.ഗ്രാം/ഹെക്ടർ
 • വിത്തിനും മറ്റും വളർത്തുന്നവയ്ക്ക്
 1. വിതയ്ക്കൽ6065 കി ഗ്രാം/ഹെക്ടർ (കൃഷ്ണമണിക്ക് 45 കി ഗ്രാം) #നരിയിടൽ5060 കി.ഗ്രാം/ഹെക്ടർ(കൃഷ്ണമണിക്ക് 40 കി ഗ്രാം).

വിത്ത് പരിചരണം[തിരുത്തുക]

പയർ വിത്തിൽ റൈസോബിയം കൾച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്

റൈസോബിയം കൾച്ചർ പ്രയോഗ രീതി[തിരുത്തുക]

കൾച്ചർ ഉപയോഗിക്കുമ്പോൾ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിർദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കൾച്ചർ തന്നെ ഉപയോഗിക്കണം. നിർദ്ദിഷ്ട തീയതിക്ക് മുൻപ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 250 മുതൽ 375 ഗ്രാം വരെ കൾച്ചർ മതിയാകും. കൾച്ചർ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കൾച്ചർ, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോൾ കൾച്ചർ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കൾച്ചർ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കൾച്ചർ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലർത്താൻ പാടില്ല.

കുമ്മായം പുരട്ടുന്ന വിധം[തിരുത്തുക]

 1. റൈസോബിയം കൾച്ചർ പുരട്ടിക്കഴിഞ്ഞ് പയർ വിത്തിലേക്ക് നന്നായി പൊടിച്ച കാൽസ്യം കാർബണേറ്റ് തൂകി 1 മുതൽ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോൾ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.

വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവിൽ കുമ്മായം വേണ്ടി വരും.

ചെറിയ വിത്ത്10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം

ഇടത്തരം വലിപ്പം10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം

വലിയ വിത്ത്10 കിലോ വിത്തിന് 0.5 കി.ഗ്രാം കുമ്മായം

 1. കുമ്മായം പുരട്ടിപ്പിടിച്ച പയർ വിത്ത് വൃത്തിയുളള ഒരു കടലാസ്സിൽ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകൾ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.

കുറിപ്പ്.

 • പുഴിരസമുളള മണ്ണിൽ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടൽ ആവശ്യമുളളൂ.
 • കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തിൽ പുരട്ടുന്നതിന് നന്നല്ല.
 • കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാൻ.
 • കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലർത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീർഘനേരം വച്ചിരിക്കരുത്.
 • കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈർപ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തിൽ പാകരുത്.

വിത[തിരുത്തുക]

കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാൻ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റർ അകലം നൽകി ചാലുകൾ കീറുക. വിത്തിനു വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും വരികൾ തമ്മിൽ 25 സെ മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും നൽകി വേണം നുരിയിടാൻ. ഒരു കുഴിയിൽ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കിൽ, വിതച്ചു കഴിഞ്ഞ് ചാലു കീറിയാൽ മതിയാകും. കിറ്റിപ്പയറിന് വരികൾ തമ്മിൽ 30 സെ.മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും ആണ് നന്ന്. പാതി പടർന്ന വളരുന്ന ഇനങ്ങൾക്കും 45*30 സെ മീറ്റർ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങൾ ഒരു കുഴിയിൽ മൂന്ന് തൈകൾ എന്ന തോതിൽ നടണം.

വളപ്രയോഗം[തിരുത്തുക]

 • ജൈവവളം20 ടൺ/ഹെകടർ
 • കുമ്മായം250 കിലോ ഗ്രാം/ഹെക്ടർ അല്ലെങ്കിൽ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടർ.
 • നൈട്രജൻ20 കിലോ/ഹെക്ടർ
 • ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടർ
 • പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടർ.

ആദ്യ ഉഴവിനും തന്നെ കുമ്മായം ചേർക്കണം, പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേർക്കണം. ബാക്കിയുളള നൈട്രജൻ വിത്ത് പാകി 15-20 ദിവസം കഴിഞ്ഞ് ചേർത്താൽ മതി.

കൃഷിപ്പണികൾ[തിരുത്തുക]

രണ്ടാം തവണ നൈട്രജൻ വളം വൽകുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനും വേരുപടലം പടർന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളർത്തുന്ന ഇനങ്ങൾക്ക് പച്ചക്കറിയിനങ്ങൾക്ക് പടർന്നു വളരാൻ പന്തലിട്ടു കൊടുക്കണം.

ജലസേചനം[തിരുത്തുക]

രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോൾ ഉളള നനയ്ക്കൽ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

സസ്യ സംരക്ഷണം[തിരുത്തുക]

പയറിനെ ആക്രമിയ്ക്കുന്ന പ്രാണി (ചാഴി)
പയറിനെ ആക്രമിയ്ക്കുന്ന പ്രാണി

പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാൻ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിൾ ഉപയോഗിക്കും, കീടബാധ കണ്ടാലുടൻ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതിൽ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോൺ(0.05%) അല്ലെങ്കിൽ ക്വിനാൽ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.

കായതുരപ്പൻമാരെ നിയന്ത്രിക്കുന്നതിന് കാർബറിൽ (0.2%) അല്ലെങ്കിൽ ഫെൻതയോൺ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കിൽ മരുന്ന് തളി ആവർത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയർ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാൽ നിർബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

സംഭരണവേളയിൽ പയർ വിത്ത് കീടബാധയിൽ നിന്നും രക്ഷിക്കുന്നതിന് വിത്തിൽ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാൽ മതി. പയറിൽ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കിൽ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേർക്കണം.

വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ 1 ശതമാനം ബോർഡോമിശ്രിതം തളിച്ചാൽ പയറിനെ കുമിൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്നോസ് രോഗത്തിൽ നിന്നും പയറിന് സംരക്ഷണം നൽകാൻ വിത്ത് 0.1 ശതമാനം കാർബൻഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളിൽ 1 ശതമാനം ബോർഡോമിശ്രിതം തളിക്കുകയോ വേണം.

സങ്കരയിനം പയറുകൾ[തിരുത്തുക]

 • മാലിക
 • ശാരിക
 • കെ.എം.വി-1
 • വൈജയന്തി
 • ലോല
 • കനകമണി
 • കൈരളി
 • വരുൺ
 • അനശ്വര
 • ജ്യോതിക
 • ഭാഗ്യലക്ഷ്മി

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പയർ&oldid=4074737" എന്ന താളിൽനിന്ന് ശേഖരിച്ചത്