തവിടൻ ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിടൻ_ആര (Brown Awl)
Badamia exclamationis.jpg
തവിടൻ ആര, കാക്കവയൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Badamia
വർഗ്ഗം: ''B. exclamationis''
ശാസ്ത്രീയ നാമം
Badamia exclamationis
(Fabricius, 1775)[1]

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുകളുള്ളവയാണ് തവിടൻ ആര ശലഭങ്ങൾ (Brown Awl). കാണാൻ വലിയ അഴകുള്ള പൂമ്പാറ്റയല്ല ഈ ശലഭം. ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലങ്ങളെ കാണാം.[2][3]

ജീവിതരീതി[തിരുത്തുക]

വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.

ശരീരപ്രകൃതി[തിരുത്തുക]

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുള്ള പൂമ്പാറ്റകളാണ് തവിടൻ ആര ശലഭങ്ങൾ. പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Card for Badamia exclamationis in LepIndex. Accessed 12 October 2007.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 23. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  3. Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. ഡി.ഒ.ഐ.:10.11609/jott.3104.10.4.11495-11550 – വഴി JoTT. 


"https://ml.wikipedia.org/w/index.php?title=തവിടൻ_ആര&oldid=2778401" എന്ന താളിൽനിന്നു ശേഖരിച്ചത്