William Chapman Hewitson
വില്യം ചാപ്മാൻ ഹെവിറ്റൺ ( 9 ജനുവരി 1806, Newcastle upon Tyne - 28 മെയ് 1878, Oatlands Park, Surrey) ഒരു ബ്രിട്ടീഷ് പ്രകൃതിസ്നേഹി ആയിരുന്നു.[1] വളരെ സമ്പന്നനായിരുന്ന അദ്ദേഹം വണ്ടുകൾ, ശലഭങ്ങൾ പക്ഷിക്കൂടുകൾ, മുട്ടകൾ എന്നിവ ശേഖരിക്കാൻ സമയം ചെലവഴിച്ചു. അദ്ദേഹം സ്വയം ശേഖരിച്ചതും മറ്റു സഞ്ചാരികളിൽനിന്നും വിലക്കുവാങ്ങിയതുമായ ശലഭങ്ങളുടെ ശേഖരം അക്കാലത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു.[1][2] അദ്ദേഹം ഒരു മികച്ച ശാസ്ത്ര ചിത്രകാരനും ആയിരുന്നു.
ജീവചരിത്രം
[തിരുത്തുക]യോർക്കിൽനിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം [1] ഒരു ഭൂ സർവ്വേയർ ആയി ജോർജ് സ്‌റ്റീഫെൻസന്റെ കീഴിൽ London and Birmingham Railway-ൽ ജോലിനേടി. മോശമായ ആരോഗ്യസ്ഥിതിയും ഒരു ബന്ധുവിന്റെ മരണംവഴി കൈവന്ന സമ്പത്തും ജോലി രാജിവച്ചു പിന്നീടുള്ള കാലം മുഴുവൻ ശാത്രപഠനത്തിൽ മുഴുകാൻ അദ്ദേഹത്തെ സഹായിച്ചു.[1] അദ്ദേഹം കുറേക്കാലം ബ്രിസ്റ്റൽ, Hampstead എന്നിവിടങ്ങളിൽ താമസിച്ചു. 1848-ൽ അദ്ദേഹം Oatlands Park-ൽ പത്തോ പന്ത്രണ്ടോ ഏക്കർ സ്ഥലം വാങ്ങുകയും അവിടെ ഒരു വീടുപണിത് പിന്നീടുള്ള കാലം മുഴുവൻ അവിടെത്തന്നെ താമസിക്കുകയും ചെയ്തു.[1]
പാണ്ഡിത്യ സഹവാസം
[തിരുത്തുക]അദ്ദേഹം Natural History Society of Northumberland, Durham and Newcastle upon Tyne -ന്റെ സ്ഥാപക അംഗവും [3] Entomological Society of London, Zoological Society, Linnean Society എന്നിവയിൽ അംഗവും ആയിരുന്നു. അദ്ദേഹം പ്രാണിപഠനശാസ്ത്രത്തിലും പക്ഷിശാസ്ത്രത്തിലും ധാരാളം കൃതികൾ സംഭാവന ചെയ്തു.[1]
സഹപ്രവർത്തകർ
[തിരുത്തുക]- Jean Baptiste Boisduval
- Baron Cajetan von Felder
- ജോൺ എഡ്വേഡ് ഗ്രേ
- William Wilson Saunders
- ആൽഫ്രഡ് റസ്സൽ വാലസ്
കൃതികൾ
[തിരുത്തുക]- British oology: being illustrations of the eggs of British birds, with figures of each species, as far as practicable, drawn and coloured from nature : accompanied by descriptions of the materials and situation of their nests, number of eggs, &c.Published for the author, by Charles Empson, Newcastle upon Tyne, 1831 Online
- Illustrations of new species of exotic Butterflies, selected chiefly from the Collections of W.Wilson Saunders and William C. Hewitson. Vols 1–5 (1851, 1862–1871, 1878) Van Voorst, London. Hewitson paid for the last volume when the Trustees of the British Museum refused.Online
- Illustrations of diurnal Lepidoptera, Lycænidæ John Van Voorst,London (1862–1878). Online Volume 1 Text Volume 2 plates.
- Specimen of a catalogue of Lycaenidae in the British Museum by W.C. Hewitson. London Printed by order of the Trustees 1862 Online
- Descriptions of one Hundred new Species of Hesperidae London : John Van Voorst, 1867-68.
- Descriptions of new Indian lepidopterous insects from the collection of the late Mr. W.S. Atkinson. Rhopalocera, by William C. Hewitson. Heterocera, by Frederic Moore. With an introductory notice by Arthur Grote. Calcutta,Asiatic Society of Bengal,1879-88. Online
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Mr W. C. Hewitson". The Ibis Jubilee Supplement. 2: 182–185. 1908. Retrieved 19 January 2016.
- ↑ Hewitson, William C.; Kirby, W. F. (1879). Catalogue of the collection of diurnal Lepidoptera formed by the late William Chapman Hewitson, of Otlands, Walton-on Thames; and bequeathed by him to the British Museum. London, U.K.: John Van Voorst. Retrieved 19 January 2016.
- ↑ "Officers of the Society". Transactions of the Natural History Society of Northumberland, Durham, and New Castle Upon Tyne. 1: iv. 1831. Retrieved 19 January 2016.
പുറം കണ്ണികൾ
[തിരുത്തുക]- Digitized works by or about W. C. Hewitson at Biodiversity Heritage Library
- Foote,Y., 2004 William Chapman Hewitson (1806–1878) Naturalist at Oxford Dictionary of National Biography