Jump to content

ജീൻ ബാപ്റ്റിസ്റ്റ് ബോയിസ്ഡുവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jean Baptiste Boisduval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീൻ ബാപ്റ്റിസ്റ്റ് ബോയിസ്ഡുവൽ
Jean-Baptiste Alphonse Déchauffour de Boisduval in 1874
ജനനം(1799-06-24)24 ജൂൺ 1799
Ticheville, Lower Normandy, France
മരണം30 ഡിസംബർ 1879(1879-12-30) (പ്രായം 80)
ഫ്രാൻസ്
ദേശീയതFrench
പൗരത്വം ഫ്രാൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾSociété entomologique de France

ജീൻ ബാപ്റ്റിസ്റ്റ് അൽഫോൺസ് ഡെഷോഫർ ഡി ബോയിസ്‌ഡുവൽ (ജീവിതകാലം: 24 ജൂൺ 1799 – 30 ഡിസംബർ 1879) ഒരു ഫ്രഞ്ച് ശലഭ, സസ്യശാസ്ത്ര വിദഗ്ദ്ധനും, ഭിഷ്വഗരനും ആയിരുന്നു.[1]

അദ്ദേഹം ഫ്രാൻസിലെ ഏറ്റവും അറിയപ്പെടുന്ന ശലഭ ശാസ്ത്രജ്ഞനും Société entomologique de France-ന്റെ സഹസ്ഥാപകനുമായിരുന്നു. പ്രാണിപഠനശാസ്ത്രത്തിലുള്ള കൃതികളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഒരു സസ്യശാസ്ത്രജ്ഞനായാണ് തന്റെ ജോലി തുടങ്ങുന്നത്. അദ്ദേഹം ഫ്രാൻസിലുള്ള ധാരാളം സസ്യങ്ങൾ ശേഖരിക്കുകയും അവയെക്കുറിച്ചു എഴുതുകയും ചെയ്തിട്ടുണ്ട്. 1828-ൽ എഴുതിയ Flores française അവയിലൊന്നാണ്.[1] അദ്ദേഹം തുടക്കത്തിൽ വണ്ടുകളിൽ ആകൃഷ്ടനാകുകയും Jean Théodore Lacordaire, Pierre André Latreille എന്നിവരോടൊത്ത് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം Pierre Françoise Marie Auguste Dejean-ന്റെ ശേഖരത്തിന്റെ പരിപാലകനാവുകയും നിരവധി വണ്ടുകളെയും, ശലഭങ്ങളെയും വിവരിക്കുകയും ചെയ്തു. അദ്ദേഹം Jean-François de Galaup, comte de La Pérouse-ന്റെ Astrolabe, Louis Isidore Duperrey-ന്റെ Coquille എന്നീ പര്യവേക്ഷണകപ്പലുകളിൽ യാത്രചെയ്യുകയും ചെയ്തു.

60 വർഷത്തെ താമസത്തിനുശേഷം അദ്ദേഹം പാരീസ് വിട്ട് 1875-ൽ Ticheville-ൽ തന്റെ ബന്ധുക്കൾക്കടുത്ത് വിശ്രമജീവിതം തുടങ്ങി.[1] അദ്ദേഹത്തിൻറെ സഹോദരൻ Adolphe-Armand d'Echauffour de Boisduval ഒരു ഭിഷ്വഗരനും, പ്രകൃതിവാദിയും, Ticheville-ലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനും ആയിരുന്നു.[1]

അദ്ദേഹത്തിന്റെ Elateridae വണ്ടുകളുടെ ശേഖരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടനിലും, Curculionidae വണ്ടുകൾ Museum of Natural Sciences, Brussels-ഉം സ്ഫിങ്സ് നിശാശലഭങ്ങൾ Carnegie Museum of Natural History ഉം സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശലഭശേഖരം Charles Oberthür വാങ്ങി.

കൃതികൾ

[തിരുത്തുക]
Species Général des Lépidoptéres plate 17
  • Jean Baptiste Alphonse Déchauffour Boisduval and John Eatton Le Conte, 1829-1837 Histoire général et iconographie des lepidoptérès et des chenilles de l’Amerique septentrionale (in English, General history and illustrations of the Lepidoptera and caterpillars of Northern America) published in Paris.[2] Many of the illustrations for this work were done by John Abbot.[3] The work was not completed until 1837.
  • Jean Baptiste Alphonse Déchauffour Boisduval, Jules Pierre Rambur and Adolphe Hercule de Graslin Collection iconographique et historique des chenilles; ou, Description et figures des chenilles d'Europe, avec l'histoire de leurs métamorphoses, et des applications à l'agriculture, Paris, Librairie encyclopédique de Roret, 1832.
  • Jules Dumont d'Urville Ed. Voyage de l'Astrolabe. Faune entomologique de l'Océanie par le Dr Boisduval. Tome 1: Lepidoptéres (1832); Tome 2: Coléoptères, Hémiptères, Orthoptères Névroptères, Hyménoptères et Diptères (1835).
  • Boisduval, J. B., Mémoire sur les Lépidoptères de Madagascar, Bourbon et Maurice. Nouvelles Annales du Muséum d’Histoire Naturelle. Paris 2:149-270. (1833) online here and published by Librairie Encyclopédique de Roret, 1833 at [4]
  • Histoire Naturelle des Insectes. Species Général des Lépidoptéres. Tome Premier Hist. nat. Ins., Spec. gén. Lépid. 1 : 1-690 (1836)
  • Boisduval, J. B., 1852. Lepidoptères de la Californie Annales de la Société entomologique de France 10(2):275-324.Lepidoptères de la Californie.
  • (കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിക്കിസ്പീഷീസ്‌ കണ്ണി കാണുക)

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Revue historique et bibliographie des traveaux publiés sur la flore du départmente de l'Orne". Bulletin de la Société des amis des sciences naturelles de Rouen (in French). Rouen: Société des amis des sciences naturelles de Rouen. 44 (1er semestre): 97–99. 1908.{{cite journal}}: CS1 maint: unrecognized language (link)
  2. Boisduval, Jean; LeConte, John (1833). Histoire générale et iconigraphie des lépidoptè et des chenilles de l'Amérique septentrionale (in ഫ്രഞ്ച്). Vol. 1. Paris: Librairie Encyclopédique De Roret]].
  3. Calhoun, John V. 2004. Histoire générale et iconographie des Lépidoptéres et des chenilles de l’Amérique septentrionale by Boisduval & Le Conte (1829-[1837]): original drawings for the engraved plates and the true identities of four figured taxa. Journal of the Lepidopterists' Society 58:143-168.http://images.peabody.yale.edu/lepsoc/jls/2000s/2004/2004-58(3)143-Calhoun.pdf
  4. gallica.bnf.fr Gallica

പുറം കണ്ണികൾ

[തിരുത്തുക]