വയൽക്കോത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയൽക്കോത
(Gray Pansy)
Junonia atlites up.jpg
ചിറകിന്റെ മുകൾഭാഗം.
Grey Pansy Junonia atlites 2 by kadavoor UN.jpg
ചിറകിന്റെ താഴെവശം
Scientific classification
Kingdom: ജന്തു
Phylum: ആർത്രോപോഡ
Class: പ്രാണി
Order: ചിത്രശലഭം
Family: രോമപാദശലഭം
Genus: Junonia
Species: J. atlites
Binomial name
Junonia atlites
(Linnaeus, 1763)

വയലുകളിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാണ് വയൽക്കോത (Junonia atlites).[1][2][3][4] പാടങ്ങളോട് മമതയുള്ളത് കൊണ്ടാണ് ഇവയെ വയൽക്കോത എന്ന് വിളിയ്ക്കുന്നത്. മഴകിട്ടുന്ന ഇടങ്ങളാണ് ഇവയുടെ ഇഷ്ടതാവളങ്ങൾ. തൊടികളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാറുണ്ട്. വരണ്ട പ്രദേശങ്ങൾ ഇവയ്ക്ക് തീരെ ഇഷ്ടമല്ല. താഴ്ന്ന് പറക്കുന്ന ശലഭങ്ങളാണ്.

രൂപസവിശേഷതകൾ[തിരുത്തുക]

ചിറകിന്റെ താഴെവശം

ചിറകിന്റെ മുകൾഭാഗം[തിരുത്തുക]

ആൺ ശലഭത്തിന്റെയും പെൺ ശലഭത്തിന്റെയും ചിറകിന്റെ മുകൾവശത്തിന് വിളറിയ ലാവന്റർ-ബ്രൗൺ നിറമാണുള്ളത്. ചിറകിന്റെ ശിരസ്സിനോടടുത്ത ഭാഗം കൂടുതൽ വിളറിയതാണ്.

മുൻ ചിറക്[തിരുത്തുക]

മുൻ ചിറകിൽ തിരശ്ചീനമായ മൂന്ന് വളഞ്ഞുപുളഞ്ഞ കറുത്ത വരകളുണ്ട്. ഏറ്റവും വെളിയിലേത് ഡിസ്കോ സെല്ലുലാർ സിരകളെ എടുത്തുകാണിക്കും വിധമാണ് കാണപ്പെടുന്നത്. നാലാമതു സിരയ്ക്കു മുകളിലായി തിരശ്ചീനമായ രണ്ട് കറുത്ത ഫേഷ്യകൾ (fasciae) കാണപ്പെടുന്നുണ്. അകത്തേതിനെ അപേക്ഷിച്ച് പുറത്തേത് നേരേയായതും ചന്ദ്രക്കലയുടേതുപോലെയുള്ള അതിർത്തികളുള്ളതുമായാണ് കാണപ്പെടുന്നത്. ഇതിനോടു ചേർന്ന് താരതമ്യേന വെളുത്തതും അണ്ഡാകാരമുള്ളതുമായ പാടുകളുണ്ട്. ഈ പാടുകളുടെ മദ്ധ്യത്തിൽ ചാരനിറമോ കറുത്തനിറമോ ആണ് കാണുക. 2, 5, 6 എന്നീ ഇന്റർസ്പേസുകളിലെ പാടുകളുടെ പിന്നിൽ മഞ്ഞ ഓക്കർ നിറമുണ്ടാകും. ഈ പാടുകൾക്കും വെളിയിൽ ചന്ദ്രക്കലമാതിരിയുള്ള അതിർത്തിയോടുകൂടിയ (lunular) ഇടുങ്ങിയതും തിരശ്ചീനമായതുമായ ഇരുണ്ട നിറമുള്ള ഒരു വരയുണ്ട്. ഇതിനും വെളിയിൽ വേറേ ഇരുണ്ട വരകളും കാണപ്പെടുന്നു. ചിറകിന്റെ അഗ്രഭാഗം (Apex) ചാരം പുരണ്ടതുപോലെയാണ് കാണപ്പെടുന്നത് (fuliginous).

പിൻ ചിറക്[തിരുത്തുക]

പിൻ ചിറകിലെ 6 മുതൽ 4 വരെ സിരകൾക്കിടയിൽ കുറുകിയതും വണ്ണമില്ലാത്തതുമായ ഒരു കറുത്ത ലൂപ്പുണ്ട്. മുൻ ചിറകിലെ പാടുകളുടെ തുടർച്ചയെന്നോണം രണ്ട് ഇരുണ്ട ഫേഷ്യകൾ പിൻ ചിറകിലുമുണ്ട്. 2 മുതൽ 6 വരെ ഇന്റർസ്പേസുകളിൽ ഇരുണ്ട മദ്ധ്യഭാഗത്തോടുകൂടിയ അണ്ഡാകാരമുള്ള പാടുകളുണ്ട്. 2, 5, 6 എന്നീ ഇന്റർസ്പേസുകളിലെ പാടുകളുടെ മദ്ധ്യത്തിലെ കറുത്തപാടിന്റെ ഉൾ വശത്തെ അതിർത്തിയോടു ചേർന്ന് മഞ്ഞ നിറമുണ്ട്. വെളിയിലുള്ള ഇരുണ്ട വരകൾ മുൻ ചിറകിലേതുപോലെയാണ്.

ചിറകിന്റെ താഴെവശം[തിരുത്തുക]

മുകൾവശത്തെപ്പോലെ വെളുത്ത പാടുകൾ ചിറകിന്റെ താഴെവശത്തും ഉണ്ടെങ്കിലും നാന്നായി തെളിഞ്ഞ് കാണപ്പെടുന്നില്ല. വരണ്ട കാലാവസ്ഥയിൽ ആൺ ശലഭങ്ങളുടെ ചിറകിലെ വെള്ളപ്പാടുകളുടെ മദ്ധ്യത്തിൽ മഞ്ഞനിറം മാത്രമേ കാണപ്പെടുകയുള്ളൂ. പെൺ ശലഭങ്ങളുടെ പാടുകൾ കൂടുതൽ വ്യക്തമാണ്.[3]

ലാർവകൾ[തിരുത്തുക]

ആസ്ടെറാകാന്ത ലോഞ്ചിഫോളിയ, ആൾട്ടേർണാകാന്ത ഫിലോക്സെറോയ്ഡസ്, ബാർലേറിയ, ഹൈഗ്രോഫില ലാൻസിയ, ഹൈഗ്രോഫില സാലിസിഫോളിയ എന്നിവയാണ് ലാർവകൾ ഭക്ഷണമാക്കുന്നത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. 2.0 2.1 Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. 
  3. 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 359–360. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 67–89. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വയൽക്കോത&oldid=2816602" എന്ന താളിൽനിന്നു ശേഖരിച്ചത്