ഫലകത്തിന്റെ സംവാദം:ശലഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ രണ്ട് സെക്ഷനായി ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും കാണിക്കണമെന്നുണ്ട്. ആരെങ്കിലും സഹായിക്കൂ. നിലവിൽ ചിത്രശലഭങ്ങൾ മാത്രമാണ് ചേർത്തിരിക്കുന്നത്.--മനോജ്‌ .കെ 14:38, 17 ജൂലൈ 2011 (UTC)[മറുപടി]

ഇങ്ങനെ മതിയോന്നു നോക്കൂ--റോജി പാലാ 14:54, 17 ജൂലൈ 2011 (UTC)[മറുപടി]
നന്ദി. ഇങ്ങനെ മതിയാകും. --മനോജ്‌ .കെ 15:08, 17 ജൂലൈ 2011 (UTC)[മറുപടി]

ശലഭഫലകം[തിരുത്തുക]

ഇന്ത്യയിൽ കാണാത്ത ശലഭങ്ങളുടെ പേരുകൾ കിട്ടിയപ്പോൾ ചേർത്തിട്ടുണ്ട്. മുഴുവൻ കാണുമ്പോൾ ഫലകം വൃത്തികേടാകുന്നുണ്ടെന്ന് തോന്നുന്നു. നമ്മുടെ ശലഭങ്ങൾക്ക് മാത്രം വേറെ ഫലകമാക്കണോ ?--മനോജ്‌ .കെ 14:19, 17 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശലഭങ്ങൾക്കും നിശാശലഭങ്ങൾക്കും വേറെ വേറെ ഫലകങ്ങൾ വേണ്ടിവരും എന്ന് തോന്നുന്നു. കാലക്രമത്തിൽ ശലഭങ്ങളുടെ താളുകളുടെ എണ്ണം കൂടുമ്പോൾ അതും വൃത്തികേടായി തോന്നാം! --വൈശാഖ്‌ കല്ലൂർ 05:11, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഈ ഫലകം മുറിക്കുന്നതിനോട്,

  • അനുകൂലിക്കുന്നു

പക്ഷേ,ഫലകം തിരുത്തുമ്പോൽ ചിത്രശലഭങ്ങളിലെ താളുകളിലെ ഫലകങ്ങൾ തിരുത്തേണ്ടി വരില്ലേ ? 115+ ചിത്രശലഭങ്ങൾ മാത്രമുണ്ട് ഇപ്പോൾ. ഫലകത്തിന്റെ പേര് മാറ്റിയാൽ മുഴുവൻ പേര് മാറുന്ന പരിപാടിയോ ഇതിന് പറ്റുന്ന ബോട്ട് സംവിധാനമോ മറ്റോ ഉണ്ടോ ? എളുപ്പത്തിൽ ചെയ്യാൻ.--മനോജ്‌ .കെ 18:39, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിപദ്ധതി:ശലഭങ്ങൾ[തിരുത്തുക]

ശലഭങ്ങളുടെ താളുകൾ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും താളിന്റെ ഘടനയും മറ്റ് കാര്യങ്ങളുമൊക്കെ തിരുമാനിക്കുന്നതിനും ഒരു വിക്കി പദ്ധതി താൾ തുടങ്ങിയിട്ടുണ്ട്. --മനോജ്‌ .കെ 15:00, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

ശലഭ ഫലകം മുറിച്ച് ചിത്രശലഭങ്ങൾക്ക് മാത്രമായുള്ള ഫലകം, Pkgmohan ന്റെ സഹായത്തോടെ നിർമ്മിച്ചിട്ടുണ്ട്. {{ചിത്രശലഭം}}

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. --മനോജ്‌ .കെ 20:56, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]