ചെമ്പഴകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പഴകൻ (Tawny Rajah)
Charaxespolyxena.jpg
Charaxes bernardus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Charaxes
വർഗ്ഗം: ''C. bernardus''
ശാസ്ത്രീയ നാമം
Charaxes bernardus
(Fabricius) 1793
പര്യായങ്ങൾ

Charaxes psaphon

അത്യപൂർവ്വമായ ഒരു പൂമ്പാറ്റയാണ് ചെമ്പഴകൻ.വനാന്തരങ്ങളിൽ കഴിയാനിഷ്ടപ്പെടുന്ന ഈ ചിത്രശലഭം കേരളത്തിൽ സാധാരണമല്ല. ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാന്, ബംഗ്ലാദേശ് തുടങ്ങ്ങ്ങിയ രാജ്യങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ദക്ഷിണ ഇന്ത്യയിൽ കാണപ്പെടുന്നവയെ ചിലപ്പോൾ Charaxes psaphon ആയും കണക്കാക്കാറുണ്ട് .

ശരീര പ്രകൃതി[തിരുത്തുക]

ആരെയും ആകര്ഷിക്കുന്ന ഭംഗിയുള്ള പൂമ്പാറ്റണ് ചെമ്പൻ തമ്പുരാൻ.ചിറകിനടിവശം തവിട്ടുനിറമാണ്. മുൻചിറകിൽ പകുതിയോളം വ്യാപിച്ച് കിടക്കുന്ന വീതിയേറിയ കറുത്തവരയുണ്ട്.ആണ് ശലഭത്തിന്റെ ചിറകുപുറത്ത് ഈ വര കാണില്ല.പിൻചിറകിൽ വാലുണ്ട്. പിൻചിറകിന്റെ താഴെ ഏതാനും കറുത്ത പൊട്ടുകളുമുണ്ടാവും. ആൺ ശലഭം പെൺശലഭത്തേക്കാൾ ചെറുതായിരിക്കും. പല നിറവ്യത്യാസത്തിലും ഈ പൂമ്പാറ്റയെ കാണാറുണ്ട്.

ജീവിതരീതി[തിരുത്തുക]

വളരെ വേഗത്തിൽ പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. ഇവ പൂന്തേൻ കുടിയ്ക്കുന്നത് അപൂർവ്വമായേ കാണാറുള്ളൂ.മൃഗങ്ങളുടെ കാട്ടത്തിൽ ഇരുന്ന് പോഷകങ്ങൾ നുണയുന്ന ശീലമുണ്ട്.ആൺപൂമ്പാറ്റകൾക്ക് മറ്റു പൂമ്പാറ്റകളെ ആട്ടിയോടിക്കുന്ന സ്വഭാവമുണ്ട്. വിസർജ്യത്തിൽ നിന്നും അഴുകിയ മൃതശരീരത്തിൽ നിന്നും ചീഞ്ഞ പഴത്തിൽ നിന്നും പോഷകമുണ്ണുന്നതുകാണാം. മഴയ്ക്ക് മുമ്പും ശേഷവുമുള്ള സമയത്താണ് ഈ ശലഭം സജീവമാകുക. ആൺ ശലഭം മിക്കപ്പോഴും മരങ്ങളുടെ ഇലകൾക്കിടയിലൂടെ പറന്നു നടക്കുന്നത് കാണാം. പെൺശലഭങ്ങൾ അപൂര്വ്വമായേ പുറത്ത് കാണാറുള്ളൂ.

പ്രത്യുൽപാദനം[തിരുത്തുക]

പുളിയിലയിലാണ് ഈ ശലഭം മുട്ടയിടുന്നത്. കാനക്കൈത, മഞ്ചാടി എന്നിവയിലും മുട്ടയിടാറുണ്ട്. ഇലപ്പുറത്താണ് മുട്ടയിടുക. പുഴുക്കൾക്ക് ഇരുണ്ട നീലനിറമാണ്. ദേഹത്ത് മഞ്ഞ കരകൾ കാണാം. ശിരസിനു നീല കലർന്ന പച്ചനിറമാണ്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ - മാതൃഭൂമി ആഴ്ചപതിപ്പ് (അബ്ദുള്ള പാലേരി)- പുസ്തകം 90, ലക്കം 45, പേജ് 94


"https://ml.wikipedia.org/w/index.php?title=ചെമ്പഴകൻ&oldid=2467414" എന്ന താളിൽനിന്നു ശേഖരിച്ചത്