സുവർണ്ണആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവർണ്ണആര
(Orange-tail Awl)
Bibasis sena 2 by V K Chandrasekharan.jpg
മുതുകുവശം
Orange tail awl 1 PTR IMG 0713.jpg
ഉദരവശം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Bibasis
വർഗ്ഗം: ''B. sena''
ശാസ്ത്രീയ നാമം
Bibasis sena

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണആര അഥവാ കുങ്കുമവരയൻ(Orange-tailed Awl). ശാസ്ത്രനാമം :Bibasis sena. ഹെസ്പിരിഡെചിത്രശലഭകുടുംബത്തിലെ ഒരു ചിത്രശലഭം.ഇടതൂർന്ന കാടുകളിൽ അപൂർവ്വമായിക്കാണുന്നു.ഇരുണ്ട തവിട്ടു നിറമുള്ള ചിറകിന്റെ മുകൾഭാഗം.പിൻചിറകിന്റെ അഗ്രഭാഗങ്ങളിലും ശരീരത്തിലും ഓറഞ്ചു നിറം.വളരെവേഗത്തിൽ പറക്കുന്ന ശലഭം.ഇലയുടെ അടിഭാഗത്താണ് സാധാരണ വിശ്രമിക്കുക[1].വെള്ളക്കുരണ്ടി(Combretum latifolium)വാസന്തി(Hiptage madablota) എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണസസ്യങ്ങൾ

ആവാസവ്യവസ്ഥ[തിരുത്തുക]

സഹ്യാദ്രിയിലെ വനങ്ങളാണ് ഇവയുടെ താവളങ്ങൾ. നാട്ടുകുന്നുകളിലും ചെറുകാടുകളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വനങ്ങൾ ഇതിന്റെ ആവാസമാണ്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
  1. Marrku Savela's Website on Lepidoptera Page on Bibasis genus.


"https://ml.wikipedia.org/w/index.php?title=സുവർണ്ണആര&oldid=2777072" എന്ന താളിൽനിന്നു ശേഖരിച്ചത്