മലബാർ മിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലബാർ മിന്നൻ (Malabar Flash)
Rapala lankana - Malabar Flash.jpg
ആറളം വന്യമൃഗസങ്കേതത്തിൽ നിന്നും
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Lycaenidae
Genus: Rapala
Species: R. lankana
Binomial name
Rapala lankana
(Moore, 1879)
Synonyms
  • Deudorix lankana Moore, 1879
  • Vadebra lankana (Moore, 1879)

കേരളത്തില് വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് മലബാർ മിന്നൻ (Rapala lankana).[1][2][3][4][5] ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ വളരെ കുറച്ച് സ്ഥലത്തേ അതായത് കേരളം, തമിഴ്നാട്, കർണ്ണാടകം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇവയെ കണ്ടെത്താനാവൂ.

ജീവിതരീതി[തിരുത്തുക]

സമുദ്രനിരപ്പിൽനിന്ന് മുന്നൂറ് മുതൽ തൊള്ളായിരം മീറ്റർ വരെയുള്ള മഴക്കാടുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. നനഞ്ഞ മണ്ണിൽ നിന്ന ലവണം ഉണ്ണുന്ന ശീലം ഉണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

പശ്ചിമഘട്ടത്തിന്റേയും ശ്രീലങ്കയുടേയും ഒരു തനത് ശലഭമാണ് മലബാർ മിന്നൻ. ചിറകിന്റെ അടിവശത്ത് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. കടും തവിട്ടുനിറത്തിലുള്ള ഒരു പട്ട ചിറകിന്റെ അടിവശത്ത് കാണാം. ആൺശലഭത്തിന്റെ ചിറകിന് പുറത്ത് നീലനിറമാണ്. പെൺശലഭത്തിന്റെ പുറത്തിന് തവിട്ടുനിറവും.

പ്രജനനം[തിരുത്തുക]

ഈ ശലഭത്തിന്റെ ജീവിതക്രമങ്ങളെകുറീച്ചുള്ള പഠനങ്ങൾ അധികം നടന്നിട്ടില്ല. വൻതുടലി എന്ന സസ്യത്തിലാണ് ഇതിന്റെ പുഴുവിനെ കണ്ടെത്തിയത്. ശലഭപ്പുഴുവിന് ചുവപ്പും തവിട്ടും കലർന്ന നിറമാണ്. പുഴുവിന്റെ ദേഹത്ത് ചെറിയ മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. പുഴുപ്പൊതിയ്ക്ക്(പ്യൂപ്പ) തവിട്ടുനിറമാണ്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലബാർ_മിന്നൻ&oldid=2776705" എന്ന താളിൽനിന്നു ശേഖരിച്ചത്