പഞ്ചനേത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചനേത്രി (Common Fivering)
Ypthima baldus 00353.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Ypthima
വർഗ്ഗം: ''Y. baldus''
ശാസ്ത്രീയ നാമം
Ypthima baldus
(Fabricius, 1775)

ഏഷ്യയിൽ കാണുന്ന Satyrinae സ്പീഷ്യസിൽ പെട്ട പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering).

പേരിനുപിന്നിൽ[തിരുത്തുക]

ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് പഞ്ചനേത്രി എന്ന് പേര് കിട്ടിയത്.

ജീവിതരീതി[തിരുത്തുക]

കാട്ടുപ്രദേശങ്ങളിലാണ് ഇവയുടെ താമസം. എന്നാൽ ഇടതൂർന്ന കാടുകൾ ഇവയ്ക്ക് ഇഷ്ടമല്ല. ചിറകുകൽ പകുതി തുറന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. വേനൽ കാലങ്ങളിൽ അരുവികൾക്കരികിൽ പറന്ന് നടക്കുന്നത് കാണാം. വർഷത്തിൽ ഏത് കാലത്തും കാണാവുന്ന ശലഭമാണ് പഞ്ചനേത്രി.

പ്രത്യേകതകൾ[തിരുത്തുക]

ചിറകുകൾ തവിട്ടുനിറമാണ്. മുൻചിറകുകളിൽ സ്വർണ്ണവൃത്തത്തിൽ കാണുന്ന വലിയ പൊട്ടുകൾ ഇതിന്റെ ആകർഷണിയതയാണ്. സൂക്ഷിച്ച് നോക്കിയാൽ ഏഴ് പൊട്ടുകൾ കാണാം.

മുട്ടയിടൽ[തിരുത്തുക]

പുൽവർഗ്ഗസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പഞ്ചനേത്രി&oldid=1829567" എന്ന താളിൽനിന്നു ശേഖരിച്ചത്