കൂവേരി
കൂവേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | തളിപ്പറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
ജനസംഖ്യ | 17,908 (2001[update]) |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.ourkoovery.com |
Coordinates: 12°6′0″N 75°23′0″E / 12.10000°N 75.38333°E കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു വില്ലേജാണ് കൂവേരി. [1]പൂവ്വം, ആലക്കോട് എന്നീ സ്ഥലങ്ങളാണ് തൊട്ടടുത്ത വ്യാപാരകേന്ദ്രങ്ങൾ.
പേരിനു പിന്നിൽ[തിരുത്തുക]
'കൂവേരി' എന്ന സ്ഥലനാമവുമഅയി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലവിലുണ്ട്. തൊട്ടടുത്ത ചപ്പാരപ്പടവ്, പൂവ്വം, കാഞ്ഞിരങ്ങാട് പ്രദേശങ്ങൾക്ക് മരവുമായുണ്ടായ ബന്ധത്തെ ചൂണ്ടിക്കാണിച്ച് കുവേരിയുടെ ഉദ്ഭവവും അതുപോലെയാവാമെന്നൊരു വിലയിരുത്തൽ പ്രബലമാണ്. അതുവെച്ച്, 'കൂവേരി'യുടെ ജനനത്തിന് കാരണം കുറിച്ചത് കൂവച്ചെടിയുമായുള്ള നിതാന്തബന്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ ‘കൂവൽ’ എന്ന വാക്കിൽ നിന്നാണ് കൂവേരിയുണ്ടായതെന്ന അഭിപ്രായവും ഉണ്ട്. പച്ചക്കറികൾക്കും ചെറുചെടികൾക്കും മറ്റും വെള്ളം നനക്കുന്നതിന്, ഉറവ കിനിയുന്ന തോട്ടുവക്കിലോ പതമുള്ള പുഴയരികിലോ വെട്ടി രൂപപ്പെടുത്തിയെടുക്കുന്ന കുഴിയെയാണ് ‘കൂവൽ’ എന്ന് വിളിച്ചിരുന്നത്. അതിന്റെ പെരുപ്പം കൊണ്ടും പരപ്പം കൊണ്ടും പ്രസിദ്ധമായതിനാലാവും ‘കൂവേരി’ എന്ന പേരിന് കാരണമായി എന്ന് കരുതുന്നു.
കൂവരം എന്നാൽ ഭംഗിയുള്ളത് എന്നാണ് അർത്ഥം. പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തിന്റെ പേരുത്ഭവിച്ചത് കൂവരം എന്ന വാക്കിൽ നിന്നുമാവാം. പിന്നാലെ സാന്ദർഭികമായി ‘ഏരി’യും ഒത്തുവന്നപ്പോൾ ‘കൂവേരി’യായി. ‘ഏരി’യെന്നതിന് പ്രയോഗ സാധുത ഒന്നിലേറെയാണ്. കൃഷിക്കുവേണ്ടി വെള്ളം കെട്ടി നിർത്തുന്ന വലിയചിറ അറിയപ്പെട്ടിരുന്നത് ഏരി എന്ന പേരിലാണ്. ഏരികൂട്ടുകയെന്നത് ഇഞ്ചിപോലുള്ള കൃഷിപ്പണിയിൽ പ്രയോഗിച്ചുവരുന്ന പരമ്പരാഗതമായ രീതിയാണ്. കൃഷിയുമായി കൂടിയിരുന്ന ഏരാള സമൂഹത്തിന്റെ(കൃഷിക്കാർ) 'എരി'യും നാട്ടുപേരിനെ സ്വാധീനിച്ചു എന്ന് കരുതാം. കൂവ, കൂവൽ, കൂവരം എന്നീ പദങ്ങളോടൊപ്പം ഏരി, ഏരികൂട്ടുക, ഏരാളർ തുടങ്ങിയ വാക്കുകളും ചേർന്ന് നിന്നപ്പോൾ ‘കൂവേരി’യായി എന്നും കരുതാം.
വില്ലേജ്/പഞ്ചായത്ത് ഓഫിസുകളിലെ രേഖകളിൽ ‘കൂവ്വേരി’ എന്നാണ് അടുത്ത കാലംവരെ എഴുതിയിരുന്നത്. ഇംഗ്ലീഷിൽ എഴുതുമ്പോൾ KOOVERY എന്നോ KOOVERI എന്നോ എഴുതിപ്പോന്നു. ഇവിടെ പോസ്റ്റോഫീസ് വന്നതോടുകൂടിയാണ് ‘കൂവേരി’ എന്നെഴുതിത്തുടങ്ങിയത്.
അവലംബം[തിരുത്തുക]
- ↑ "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)
