മഞ്ഞനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞനീലി
Yellow Pansy-DSC 1884.jpg
മഞ്ഞനീലി Precis hierta- Female
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ഉപകുടുംബം: Nymphalinae
ജനുസ്സ്: Junonia
വർഗ്ഗം: ''J. hierta''
ശാസ്ത്രീയ നാമം
Junonia hierta
പര്യായങ്ങൾ

Precis hierta

ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, അറേബ്യ, ബംഗ്ലാദേശ്, മ്യാന്മാർ, തായ്‌ലാന്റ്, ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചിത്രശലഭമാണ് മഞ്ഞനീലി.

വിവരണം[തിരുത്തുക]

മഞ്ഞയും നീലയും കലർന്ന ഒരു മനോഹര ശലഭമാണ് മഞ്ഞനീലി. ചിറകിന്റെ മേൽ ഭാഗത്ത്‌ ഏറെയും മഞ്ഞയാണ്. ചിറകറ്റങ്ങളിൽ കറുപ്പ് പടർന്നിരിക്കും. ആൺ ശലഭത്തിന്റെ പിൻചിറകിന്റെ ഓരത്ത് ഒരു നീല പൊട്ടു കാണാം, എന്നാൽ പെൺശലഭത്തിനു ഈ പൊട്ടു തീരെ ചെരുതായിരുക്കും, ചിലപ്പോൾ തീരെ കാണാറില്ല. ചിറകിന്റെ അടിവശത്തിന് മങ്ങിയ തവിട്ടു നിറമാണ്. തവിട്ടു നിറത്തിലുള്ള വരകളും പുള്ളികളും കാണാം.

ജീവിതചക്രം[തിരുത്തുക]

വയൽച്ചുള്ളി, പാർവതിച്ചെടി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക. ഇലയുടെ അടിവശത്താണ് മുട്ടയിടുക. മുട്ട ഇളം പച്ച നിറത്തിലുള്ള ചില്ല് ഗോളം പോലിരിക്കും. ശലഭ പുഴുക്കൾ ഇല മാത്രമേ തിന്നാറുള്ളൂ, പുഴുവിന് ഇളം പച്ച നിറമാണ്, ചുവന്ന ശിരസ്സിൽ രണ്ടു കറുത്ത മുള്ളുകൾ എഴുന്നേറ്റു നിൽക്കുന്നത് കാണാം. ദേഹമാസകലം മുള്ളുകൾ കൊണ്ട് പൊതിഞ്ഞിരിക്കും.


Female in Talakona forest, in Chittoor District of Andhra Pradesh, India.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ:മഞ്ഞനീലി - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 മെയ്‌ 24


"https://ml.wikipedia.org/w/index.php?title=മഞ്ഞനീലി&oldid=2127087" എന്ന താളിൽനിന്നു ശേഖരിച്ചത്