വയൽച്ചുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയൽച്ചുള്ളി
Hygrophila schulli (Kolshinda) in Narshapur, AP W3 IMG 0926.jpg
വയൽചുള്ളി
(Hygrophila auriculata)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യം
Clade: Angiosperms
Clade: യൂഡികോട്സ്
Clade: ആസ്റ്റെറൈഡ്സ്
Order: Lamiales
Family: അക്കാന്തേസീ
Genus: Hygrophila
Species: H. auriculata
ശാസ്ത്രീയ നാമം
Hygrophila auriculata
Schumach.
പര്യായങ്ങൾ[1]

Astercantha longifolia (L.) Nees
Barleria auriculata Schumach.
Barleria longifolia L.
Hygrophila schulli M. R. Almeida & S. M. Almeida
Hygrophila spinosa T.Anderson

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടു വരുന്നയിനം ചെടിയാണു് വയൽച്ചുള്ളി.ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി [2].നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു[3]. Junonia സ്പീഷിസിൽപ്പെട്ട ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :മധുരം, തിക്തം
  • ഗുണം :സ്നിഗ്ധം , പിശ്ചിലം, ഗുരു
  • വീര്യം :ശീതം
  • വിപാകം :മധുരം[4]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, തണ്ട്, ഇല, വിത്ത് [4]

ഔഷധഗുണവും ഉപയോഗവും[തിരുത്തുക]

മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.[5] ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Taxon: Hygrophila auriculata (Schumach.) Heine". Germplasm Resources Information Network - (GRIN) Taxonomy for Plants. Beltsville, Maryland: USDA, ARS, National Genetic Resources Program, National Germplasm Resources Laboratory. ശേഖരിച്ചത് December 22, 2010. 
  2. "വയൽച്ചുള്ളി". Kerala Innovation Foundation. ശേഖരിച്ചത് 2009-10-08. 
  3. "Indian medicinal plants: a compendium of 500 species, Volume 3". P. K. Warrier, V. P. K. Nambiar, C. Ramankutty. Orient Longman (. ശേഖരിച്ചത് 2009-10-08. 
  4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  5. S. Venkataraman, P. Shanmugasundaram (2005). "ANTI-NOCICEPTIVE ACTIVITY OF HYGROPHILA AURICULATA (SCHUM) HEINE". African Journal of Traditional, Complementary and Alternative Medicines (ISSN: 0189-6016) (2 (1)): 62–69. ശേഖരിച്ചത് 22 ഫെബ്രുവരി 2016. 
"https://ml.wikipedia.org/w/index.php?title=വയൽച്ചുള്ളി&oldid=2317499" എന്ന താളിൽനിന്നു ശേഖരിച്ചത്