പൊന്തച്ചുറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്തചുറ്റൻ
(Common Sailer)
Common Sailer (1).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Neptis
വർഗ്ഗം: ''N. hylas''
ശാസ്ത്രീയ നാമം
Neptis hylas
(Linnaeus, 1758)
പര്യായങ്ങൾ

Neptis varmona, Moore, 1872
Neptis eurynome (Westwood, 1842)

വായുവിൽ ഒഴുകിനടക്കുന്ന സ്വഭാവമുള്ള ചിത്രശലഭമാണ് പൊന്തച്ചുറ്റൻ. പൊന്തക്കാടുകൾക്കിടയിലും ചെറുവൃക്ഷങ്ങൾക്കിടയിലും ഇവ സാവധാനം നീങ്ങുന്നത് കാണാം. ചിറകിൽ വെളുത്ത മൂന്ന് വരകൾ പട്ടാളക്കാരുടെ കുപ്പായത്തോട് സാദൃശ്യം കാട്ടുന്നതിനാൽ ആംഗലഭാഷയിൽ കോമൺസെയിലർ എന്നു വിളിക്കുന്നു. ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ സ്വർണനിറത്തിലുള്ള പ്രതലത്തിൽ വെളുത്തവരകൾ കാണാം. ഇരൂൾ, ഇലവ്, നായ്ക്കുരണ, ഇടംപിരി വലംപിരി എന്നീ സസ്യങ്ങളിൽ പൊന്തചുറ്റന്റെ ലാർവകളെ കാണാം. ഇരുവരയൻ പൊന്തച്ചുറ്റൻ, ചോലപൊന്തച്ചുറ്റൻ എന്നിവ പൊന്തച്ചുറ്റനോട് സാമ്യമുള്ളതും ഒരേ ജനുസിൽ പെട്ടതുമായ ചിത്രശലഭങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=പൊന്തച്ചുറ്റൻ&oldid=2012935" എന്ന താളിൽനിന്നു ശേഖരിച്ചത്