വയങ്കതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയങ്കതൻ
Cupha erymanthis dandeli.jpg
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Vagrantini
ജനുസ്സ്: Cupha
വർഗ്ഗം: ''C. erymanthis''
ശാസ്ത്രീയ നാമം
Cupha erymanthis
പര്യായങ്ങൾ

Cupha placida

നാട്ടിൻ പുറങ്ങളിലും കാവുകളിലും എല്ലാകാലത്തും കാ​ണപ്പെടുന്ന ശലഭങ്ങളാണ് വയങ്കതൻ (Southern Rustic). ചിറകുകൾക്ക് തവിട്ടുകലർന്ന മഞ്ഞനിറം. വയങ്കത (Flacourtia montana) അല്ലെങ്കിൽ ചളിര് എന്ന മരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നതു കൊണ്ട് മലയാളത്തിൽ വയങ്കതൻ എന്നറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. തേനുണ്ണാനാണ് ഇവയ്ക്ക് താല്പര്യം. ആൺശലഭങ്ങൾ കൂട്ടത്തോടെ മണ്ണിൽ വന്നിരിക്കുന്നവരാണ്. വയങ്കതന്റെ ചിറകിൽ മുകളറ്റത്ത് ഇരുണ്ട കറുപ്പുനിറവും നടുവിൽ വെള്ള കലർന്ന മഞ്ഞനിറവുമാണ്. വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്. ലാർവയുടെ തലയുടെ ഭാഗം ഇളം മഞ്ഞനിറവും ബാക്കി ഭാഗം കറുപ്പ് കലർന്ന ഇരുണ്ട നിറവുമാണ്. പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്. പ്യൂപ്പ ഏറെ ഭംഗിയുള്ളതാണ്. പ്യൂപ്പയ്ക്ക് മഞ്ഞനിറത്തിലും വെള്ളി നിറത്തിലും സ്വർണ്ണ നിറത്തിലും ഉള്ള ഭാഗങ്ങൾ ഉണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വയങ്കതൻ&oldid=2689848" എന്ന താളിൽനിന്നു ശേഖരിച്ചത്