നായ്ക്കുരണ
ഈ 2010 ജനുവരി ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Mucuna pruriens | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | M. pruriens
|
ശാസ്ത്രീയ നാമം | |
Mucuna pruriens (L.) DC. |
ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ് നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പേരുകൾ[തിരുത്തുക]
അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്.
രസഗുണങ്ങൾ[തിരുത്തുക]
മധുര തിക്ത രസവും, ഗുരു സ്നിഗ്ധ ഗുണവുമുള്ള ഇതിന്റെ വീര്യം ഉഷ്ണവും വിപാകം മധുരവുമാണ്.
ഘടന[തിരുത്തുക]
ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്. ഇലകൾക്ക് മൂന്ന് ഇതളുകൾ ആണ് ഉള്ളത്. 5 മുതൽ 300 സെന്റീമീറ്റർ വരെ നീളമുള്ളതും അനേകം പൂക്കളുള്ളതുമായ പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. പൂങ്കുലകൾക്ക് സഹ പത്രങ്ങളൂം സഹപത്രകങ്ങളും ഉണ്ട്. പുഷ്പങ്ങളുടെ നിറം നീല കലർന്നതാണ്. അവ ഉണങ്ങുമ്പോൾ കറുത്ത നിറമായി ത്തീരുന്നു. പൂക്കൾക്ക് ബാഹ്യ ദളങ്ങൾ 5 എണ്ണം വീതമാണ് ഉള്ളത്. പത്ത് കേസരങ്ങൾ ദ്വിസന്ധിതമായതാണ്. അതിൽ ഒൻപതെണ്ണം ചേർന്ന് ഒരു കറ്റയായി സ്ഥിതിചെയ്യുന്നു. 8-12 സെന്റീമീറ്റർ നീളമുള്ളതും ഒന്നര സെന്റീമീറ്റർ വീതിയുള്ളതുമായ കായ്കൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്. ഒരു കായിൽ 5-6 വിത്തുകൾ വരെ ഉണ്ടായിരിക്കും. മിനുസമാർന്നതും, കറുപ്പ്, തവിട്ട് നിറങ്ങളോടുകൂടിയ വിത്തുകൾക്ക് ചിലപ്പോൾ പുള്ളികളും കാണാറുണ്ട്.
വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്, വിത്ത്, ഫലരോമം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ
ചിത്രശാല[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mucuna_pruriens എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |