മയിക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയിക്കണ്ണി[1]
Peacock Pansy
VB 007 PeacockPansy.jpg
Junonia almana UN.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Junonia
വർഗ്ഗം: ''J. almana ''
ശാസ്ത്രീയ നാമം
Junonia almana
(Linnaeus, 1758)
പര്യായങ്ങൾ
  • Papilio almana Linnaeus, 1758
  • Papilio asterie Linnaeus, 1758

ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി(Peacock Pansy). പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം

ചിറകിന്റെ അടിവശം അനേകം ചെറുവരകളും പൊട്ടുകളോടും കൂടിയ ഇളം മഞ്ഞനിറമാണ്. ഈ തരം പൂമ്പാറ്റയ്ക്ക് വേനൽകാലരൂപവും മഴക്കാലത്ത് വേറൊരു രൂപവുമാണ്. വയൽച്ചുള്ളി എന്ന ചെടിയാണ് ഇവയുടെ ആഹാരസസ്യം.[2]

ചിറകുകൾ നിവർത്തിയാൽ 60-65മി.മീറ്റർ വിസ്താരമുണ്ടാകും.[3]

ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവയെ കാണാം. സമതലങ്ങളാണ് ഇവക്ക് പ്രിയമെങ്കിലും, 4,000 അടി ഉയരം വരെ ഇവയെ കണ്ടിട്ടുണ്ട്. വയലുകളിലും പൂന്തോട്ടങ്ങളിലും ഇവയെ ധാരാളമായി കാണാൻ കഴിയും.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  2. Common Butterflies of India (World Wide Fund For Nature-India)-Thomas Gay, Isaac David Kehimkar, Jagdish Chandra Punetha
  3. Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S
  4. Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S"https://ml.wikipedia.org/w/index.php?title=മയിക്കണ്ണി&oldid=2105274" എന്ന താളിൽനിന്നു ശേഖരിച്ചത്