മരോട്ടിശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരോട്ടിശലഭം (Tamil Yeoman)
Tamil Yeoman (Cirrochroa thais).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Cirrochroa
വർഗ്ഗം: ''C. thais''
ശാസ്ത്രീയ നാമം
Cirrochroa thais
(Fabricius, 1787)

ഇന്ത്യയിലും ശ്രീലങ്കലിലും കണ്ടുവരുന്ന ഒരു ശലഭമാണ് മരോട്ടിശലഭം (Cirrochroa thais). കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാം.

മരോട്ടിശലഭത്തിന്റെ ചിറകുകൾക്കു ചുവപ്പുകലർന്ന മഞ്ഞ നിറമാണ്. മുൻചിറകിന്റെ മുകൾഭാഗം കറുത്തിരിക്കും. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്ന കൂട്ടരാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.ifoundbutterflies.net/126-cirrochroa/cirrochroa-thais


"https://ml.wikipedia.org/w/index.php?title=മരോട്ടിശലഭം&oldid=2778304" എന്ന താളിൽനിന്നു ശേഖരിച്ചത്