ചുട്ടിക്കറുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുട്ടിക്കറുപ്പൻ (Red Helen)
Red Helen Mhadei.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: P. helenus
ശാസ്ത്രീയ നാമം
Papilio helenus
Linnaeus, 1758

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ(Papilio_helenus). സാധാരണ ഇവ കാട്ടിയാണ് കണ്ടുവരുന്നത്. ചുട്ടിക്കറുപ്പന്റെ ചിറകിന്റെ ചുറ്റളവ് 110 മുതൽ 130 മില്ലിമീറ്റർ വരെയാണ്.

പേര് സൂചിപ്പിക്കും പോലെ ഇവയുടെ ശരീരവും ചിറകുകളും കറുത്തതാണ്. പിൻചിറകിന്റെ മുകൾഭാഗത്ത് ഇളം മഞ്ഞ നിറഞ്ഞ വെളുത്ത പാടുകൾ കാണാം. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. എന്നിരുന്നാലും താഴെയുള്ള സസ്യങ്ങളിൽ നിന്ന് തേൻ നുകരാൻ ഇവ എത്താറുണ്ട്. വേഗത്തിലാണ് പറക്കൽ. മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ് എന്നിവയിലാണ് മുട്ടയിടുന്നത്.


"https://ml.wikipedia.org/w/index.php?title=ചുട്ടിക്കറുപ്പൻ&oldid=1909913" എന്ന താളിൽനിന്നു ശേഖരിച്ചത്