നരിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരിവരയൻ(Common Lascar)
Common Lascar-DSC 0834.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Pantoporia
വർഗ്ഗം: ''P. hordonia''
ശാസ്ത്രീയ നാമം
Pantoporia hordonia
(Stoll, 1790)
പര്യായങ്ങൾ

Rahinda hordonia

ചിറകിൽ നരിയുടേതുപോലുള്ള വരകൾ കാണുന്നതുകൊണ്ടാണ് ഇതിനെ 'നരിവരയൻ എന്ന് വിളിയ്ക്കുന്നത്. ഒരു കൊച്ചു പൂമ്പാറ്റയായ ഇതിന്റെ ചിറകു വിസ്താരം നാലോ അഞ്ചോ സെന്റിമീറ്ററേ കാണൂ.

പ്രത്യേകതകൾ[തിരുത്തുക]

ഒരു പൂമ്പാറ്റയ്ക്ക് രണ്ട് തരം ശലഭപ്പുഴുക്കളുള്ള ഒരു പ്രത്യേകയിനം പൂമ്പാറ്റയാണ് നരിവരയൻ. ഇതിൽ ഒരു തരത്തിലുള്ള ശലഭപുഴുവിന്റെ ശിരസ് വലുതും ത്രികോണാകൃതിയിലുള്ളതുമാണ്. എന്നാൽ രണ്ടാമത്തേതിന്റെ ശിരസ്സ് രണ്ടായി പിരിഞ്ഞിരിക്കുന്നത് പോലെയാണ്. മുതുകിൽ മുള്ളുകളും കാണാം. രണ്ടിനം പുഴുക്കളിൽ നിന്നുണ്ടാകുന്ന പൂമ്പാറ്റകൾക്കും നേരിയ വ്യത്യാസം കാണാം. രണ്ടുജാതി പൂഴുക്കളും ഒരേ ആഹാരസസ്യത്തിൽ കാണാറില്ല. ഒരു ശലഭത്തിന് രണ്ടിനം പുഴുക്കളെ കാണുന്ന പ്രതിഭാസം അപൂർവ്വമാണ്.[1]

ശരീരപ്രകൃതി[തിരുത്തുക]

നരിവരയന്റെ ചിറകിന്റെ പുറംഭാഗത്തിന് ഇരുണ്ട തവിട്ടുനിറമാണ്. തവിട്ടിൽ മഞ്ഞയും ഓറഞ്ഞും കലർന്ന വരകൾ തെളിഞ്ഞ് കാണാം. ചിറകിനടിയിലും ഇതേ നിറത്തിലുള്ള വരകൾ ദൃശ്യമാണ്.

ജീവിത രീതി[തിരുത്തുക]

പശ്ചിമഘട്ടത്തിലെ വനങ്ങളാണ് ഇഷ്ടപ്പെട്ട ആവാസങ്ങൾ. എങ്കിലും നാട്ടിമ്പുറങ്ങളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. കാലവർഷം കഴിയുന്നതോടെ (ഒക്ടോബർ-ഫെബ്രുവരി) മാസങ്ങളിലാണ് ഇവയെ കൂടുതലായി കാണാം.

ആഹാരം[തിരുത്തുക]

ഇഞ്ചയാണ് പ്രധാനപ്പെട്ട ആഹാരസസ്യം. ഇഞ്ചയുടെ ഇലകൾ ശലഭപ്പുഴുക്കൾ ആർത്തിയോടെ തിന്നുന്നത് കാണാം.വാകയുടെ ഇലയിലും നരിവയറൻ മുട്ടയിടാറുണ്ട്. ഒറ്റയായിട്ടാണ് മുട്ടയിടുക.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ആഴ്ചപ്പതിപ്പ്,പുസ്തകം 87, ലക്കം 28(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ.അബ്ദുള്ള പാലേരി)


"https://ml.wikipedia.org/w/index.php?title=നരിവരയൻ&oldid=2756490" എന്ന താളിൽനിന്നു ശേഖരിച്ചത്