തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തളിർനീലി (Many-tailed Oak-Blue)
ThadukaMulticaudataMoore1879AC1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Thaduka
വർഗ്ഗം: ''T. multicaudata''
ശാസ്ത്രീയ നാമം
Thaduka multicaudata
Moore, 1878.

കാടുകളിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് തളിർനീലി (Thaduka_multicaudata). പശ്ചിമഘട്ടത്തിൽ മാത്രമാണ് ഈ പൂമ്പാറ്റകളുള്ളത്. മറ്റൊരിടത്തും ഇവയെ കാണാൻ സാധിയ്ക്കില്ല. കാണാൻ വലിയ ഭംഗി ഇല്ലെങ്കിലും തളിർനീലികൾ വംശനാശത്തിന്റെ വക്കിലാണ്.

വനമേഖലയിലെ നനഞ്ഞ മണ്ണുനിറഞ്ഞ പ്രദേശമാണ് ഇവയുടെ താവളം. അതിനാൽ മിക്കവാറും പുഴയുടെ തീരത്ത് ഇവയെ കാണാവുന്നതാണ്. ഈ പൂമ്പാറ്റ പൂക്കളോട് വലിയ താല്പര്യം കാണിക്കാറില്ല.

തളിർനീലിയുടെ ചിറകിന്റെ മുകൾഭാഗം തിളക്കമുള്ള നീലനിറമാണ്. അരിക് കറുത്ത നിറമാണ്. ഓരോ പിൻചിറകിന്റേയും അറ്റത്തും നാലോളം ചെറിയ വാലുകൾ ഉണ്ടാവും. പൂക്കളോട് വലിയ താല്പര്യമില്ലാത്തതിനാൽ വിശ്രമിക്കുന്നത് ഇലകളിലായിരിക്കും.

വെയിൽ കായുന്ന സ്വഭാവമുള്ളവയാണ്. മുട്ടയിടുന്നത് പമ്പരക്കുമ്പിൾ മരത്തിലാണ്.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തളിർനീലി&oldid=1999962" എന്ന താളിൽനിന്നു ശേഖരിച്ചത്