Jump to content

വങ്കണനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെങ്കണ്ണനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വങ്കണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1] ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=3993360" എന്ന താളിൽനിന്ന് ശേഖരിച്ചത്