ചെറുപുള്ളിച്ചാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുപുള്ളിച്ചാടൻ (Indian Skipper)
Indian-Skipper.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Spialia
വർഗ്ഗം: S. galba
ശാസ്ത്രീയ നാമം
Spialia galba
(Fabricius, 1793)[1]

[2]

കേരളത്തിലെ കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ചെറുപുള്ളിച്ചാടൻ(Spialia_galba).

തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും. ഈ ശലഭത്തെ തിരിച്ചറിയാനുള്ള ഒരു പ്രത്യേകതയാണിത്. ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതൽ വെളുത്തനിറമാണ്. ആൺശലഭം പെൺശലഭത്തേക്കാൾ കൂടുതൽ കറുത്തതും വലിപ്പമുള്ളതുമായിരിക്കും. നിലം പറ്റിയാണ് പറക്കൽ.

തേൻകൊതിയന്മാരാണ് ഈ പൂമ്പാറ്റകൾ. ചെറുപുഷ്പങ്ങളിൽ ഇരുന്ന് പോലും തേൻകുടിയ്ക്കാറുണ്ട്. ചെമ്പരത്തി, കുറുന്തോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ഇളം പച്ച നിറമാണ്. ഇല ചുരിട്ടി കൂടുണ്ടാക്കി അതിനുള്ളിലാണ് ലാർവ്വകൾ കഴിയുന്നത്.

അവലംബം[തിരുത്തുക]

  1. Card for Spialia galba in LepIndex. Accessed 02 October 2007.
  2. Card for Apostictopterus fuliginosus in LepIndex. Accessed 02 October 2007.



"https://ml.wikipedia.org/w/index.php?title=ചെറുപുള്ളിച്ചാടൻ&oldid=2462204" എന്ന താളിൽനിന്നു ശേഖരിച്ചത്