ഇടംപിരി വലംപിരി
| ഇടംപിരി വലംപിരി | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽവേൽസ് |
| Family: | Malvaceae |
| Genus: | Helicteres |
| Species: | H. isora |
| Binomial name | |
| Helicteres isora | |
| Synonyms[1] | |
| |
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.[അവലംബം ആവശ്യമാണ്] അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നും ഹിന്ദിയിൽ മരോട് ഫലി(मरोड़ फली) എന്നും പറയുന്നു. ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേരു്[2][3].
വിതരണം
[തിരുത്തുക]ഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും ഈ സസ്യം കാണാം.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷായം, അമ്ലം, മധുരം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [4]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേര്, തണ്ട്, ഫലം [4]
ഔഷധ ഗുണങ്ങൾ
[തിരുത്തുക]വേരു്, തണ്ടു്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണു്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്..
അവലംബം
[തിരുത്തുക]- ↑ "Helicteres isora L. — the Plant List".
- ↑ http://www.ijpsonline.com/article.asp?issn=0250-474X;year=2007;volume=69;issue=5;spage=687;epage=689;aulast=Venkatesh
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-06-16.
- 1 2 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- http://www.ijpsonline.com/article.asp?issn=0250-474X;year=2007;volume=69;issue=5;spage=687;epage=689;aulast=Venkatesh
- http://icmr.nic.in/ijmr/2010/july/0716.pdf Archived 2010-12-16 at the Wayback Machine
- ഔഷധ സസ്യങ്ങൾ-2, ഡോ. എസ്. ഡെശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ചിത്രശാല
[തിരുത്തുക]- കായ്കൾ
- കായ്കൾ
- കായ്കൾ പിളർന്ന നിലയിൽ
- പൂവ്
- പൂക്കൾ
- ഇടമ്പിരി
- വലമ്പിരിയുടെ വലിപ്പവും ദിശയും വ്യക്തമാക്കുന്ന ചിത്രം
- ചെറുമരം
- പൂക്കൾ