നീലച്ചെമ്പൻ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
നീലച്ചെമ്പൻ വെള്ളിവരയൻ
Scarce Shot Silverline
CigaritisElimaUniformisMUpUnAC1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Aphnaeus
വർഗ്ഗം: A. elima
ശാസ്ത്രീയ നാമം
Aphnaeus elima
Moore, 1877
പര്യായങ്ങൾ

Spindasis elima Moore

കണ്ടുകിട്ടാൻ വളരെ പ്രയാസമുള്ള ഭംഗിയുള്ള ഒരു ശലഭമാണ് നീലച്ചെമ്പൻ വെള്ളിവരയൻ (Scarce Shot Silverline). ശാസ്ത്രനാമം : Aphnaeus elima. ഇന്ത്യയിലും അയൽരാജ്യങ്ങളിലും കണ്ടുവരുന്ന ഈ ശലഭം കേരളത്തിൽ വിരളമാണ്. വരണ്ടയിടങ്ങളാണ് സാധാരണ ഇവയുടെ താവളങ്ങൾ. എന്നിരുന്നാലും ഇവയെ കാടുകളിലും മലമുകളിലെ തുറസായസ്ഥലങ്ങളിലും കാണാറുണ്ട്. വ്യത്യസ്തമായ നിറഭംഗിയുള്ള ഒരു ശലഭമാണിത്.

തണ്ണീർത്തടങ്ങൾപോലെയുള്ള നനഞ്ഞയിടങ്ങളിരുന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഈ ശലഭം മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിയ്ക്കാറ്. പിൻചിറകിൽ രണ്ടുവീതം വാലുകളുണ്ട്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ്(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)


"https://ml.wikipedia.org/w/index.php?title=നീലച്ചെമ്പൻ_വെള്ളിവരയൻ&oldid=2460887" എന്ന താളിൽനിന്നു ശേഖരിച്ചത്