ചീങ്കണ്ണിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളപട്ടണം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ. ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്[1]. ആറളം വനാന്തരങ്ങളിൽ നിന്നാരംഭിക്കുന്ന 167-ൽ പരം അരുവികൾ ചീങ്കണ്ണിപ്പുഴയ്ക്ക് ജീവൻ പകരുന്നു. മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്. വേനലിൽ വറ്റിവരളാതെയും മഴക്കാലത്ത് കരകവിഞ്ഞും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. ആറളം വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടത്തിൽ നിന്നും 15 കിലോമീറ്റർ ഉള്ളിലായാണ് മീൻമുട്ടി വെള്ളച്ചാട്ടം.

അവലംബം[തിരുത്തുക]

ഇതു കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചീങ്കണ്ണിപ്പുഴ&oldid=2405832" എന്ന താളിൽനിന്നു ശേഖരിച്ചത്