കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സംരക്ഷിതപ്രദേശങ്ങളിൽ വിവിധതരത്തിലുള്ള ജൈവവൈവിദ്ധ്യപ്രദേശങ്ങൾ ഉൾപ്പെടുന്നു.  കേരളത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ ഭൂപ്രകൃതിയും കാലാവസ്ഥയും വിവിധതരം സസ്യജന്തുജാലങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. പവിഴപ്പുറ്റുകൾ, അഴിമുഖങ്ങൾ, ചതുപ്പുനിലങ്ങൾ, കണ്ടൽകാടുകൾ, ബീച്ചുകൾ, നിത്യഹരിതവനങ്ങൾ, ആർദ്രവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. പശ്ചിമഘട്ടത്തിലെ വിവിധ തരം വനങ്ങൾ, പുൽമേടുകൾ, മഴക്കാടുകൾ, അറബിക്കടലിലെ വിവിധ കടൽതീരങ്ങൾ, കണ്ടൽകാടുകൾ എന്നിവ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങളാണ്. പതിന്നാല് ജില്ലകളിലുമുള്ള ഏതാണ്ട് എല്ലാ സംരക്ഷിതപ്രദേശങ്ങളും കേരള വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇവ സംരക്ഷിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സമ്പൂർണ്ണ പിൻതുണ ലഭിക്കുന്നു.

ഭൂപ്രദേശം[തിരുത്തുക]

38,863 ചതുരശ്രകിലോമീറ്ററാണ് കേരളസംസ്ഥാനത്തിന്റെ വിസ്തൃതി.

  • 1995 ലെ കണക്ക് പ്രകാരം 10,336 ചതുരശ്രകിലോമീറ്ററാണ് ആകെ വനപ്രദേശം. ഇത് ആകെ ഭൂപ്രദേശത്തിന്റെ 27.83 ശതമാനമാണ്.
  • ആറ് ദേശീയോദ്യാനങ്ങൾ ആകെ 558.16 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.
  • പതിന്നാല് വന്യജീവിസങ്കേതങ്ങൾ ആകെ 1,891.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.
  • ആകെ സംരക്ഷിതപ്രദേശം 2,449.23 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. ഇത് കേരളത്തിന്റെ ആകെ വനപ്രദേശത്തിന്റെ 23.7 ശതമാനവും ആകെ ഭൂപ്രദേശത്തിന്റെ 6.3 ശതമാനവുമാണ്.

ചരിത്രം[തിരുത്തുക]

ഔദ്യോഗികമായി ആദ്യമായി കേരളത്തിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത് 1934 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ്. പെരിയാർതടാകത്തിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ സ്വകാര്യ ഗെയിം റിസർവ്വായി പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങിയത്. നെല്ലിക്കാംപെട്ടി ഗെയിം റിസർവ്വ് എന്നായിരുന്നു ഇതിന്റെ പേര്. ഇന്ത്യാഗവൺമെന്റ് നിലവിൽവന്നതിനുശേഷം 1950 ൽ ഇത് ഒരു വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു.

ജൈവമണ്ഡലങ്ങൾ[തിരുത്തുക]

നീലഗിരി ജൈവമണ്ഡലവും അഗസ്ത്യമല ജൈവമണ്ഡലവുമാണ് കേരളത്തിലെ പ്രധാന ജൈവമണ്ഡലങ്ങൾ.

നീലഗിരി ജൈവമണ്ഡലത്തിന്റെ വിസ്തൃതി 5520 ചതുരശ്രകിലോമീറ്ററാണ്. 1986 ലാണ് ഇത് നിലവിൽവന്നത്. വയനാടിന്റെ ഭാഗങ്ങൾ, നഗർഹോള, ബന്ദിപ്പൂർ, മുതുമല, നിലമ്പൂർ, സൈലന്റവാലി, ശിരുവാണി മലകൾ എന്നീസ്ഥലങ്ങളാണ് നീലഗിരി ജൈവമണ്ഡലത്തിലുള്ളത്. ഇത് കേരള, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

അഗസ്ത്യമല ജൈവമണ്ഡലത്തിന്റെ വിസ്തൃതി 3500 ചതുരശ്രകിലോമീറ്ററാണ്. 2001 ലാണ് ഇത് നിലവിൽ വന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീജില്ലകളിലെ വിവിധ പ്രദേശങ്ങളും തമിഴ്നാടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീജില്ലകളിലെ വിവിധ പ്രദേശങ്ങളും ഈ ജൈവമണ്ഡലത്തിൽ ഉൾപ്പെടുന്നു.

ദേശീയോദ്യാനങ്ങൾ[തിരുത്തുക]

പെരിയാർ ദേശീയോദ്യാനം

1978 ഇരവികുളം ദേശീയോദ്യാനം, ഇടുക്കി ജില്ല, 97 ചതുരശ്രകിലോമീറ്റർ

1982 പെരിയാർ ദേശീയോദ്യാനം, ഇടുക്കി ജില്ല, 350 ചതുരശ്രകിലോമീറ്റർ

1984 സൈലന്റ് വാലി ദേശീയോദ്യാനം, പാലക്കാട് ജില്ല, 89.52 ചതുരശ്രകിലോമീറ്റർ

2003 മതികെട്ടാൻ ചോല ദേശീയോദ്യാനം, ഇടുക്കി ജില്ല, 12.82 ചതുരശ്രകിലോമീറ്റർ

2003 ആനമുടി ചോല ദേശീയോദ്യാനം, ഇടുക്കിജില്ല. മന്നവൻ ചോല, ഇടിവര ചോല, പുല്ലരടി ചോല എന്നിവ ചേർന്ന് ആകെ 7.5 ചതുരശ്രകിലോമീറ്റർ.

2003 പാമ്പാടും ചോല ദേശീയോദ്യാനം, ഇടുക്കി ജില്ല, 1.318 ചതുരശ്രകിലോമീറ്റർ

നിർദ്ദിഷ്ട കരിമ്പുഴ ദേശീയോദ്യാനം, 230 ചതുരശ്രകിലോമീറ്റർ

വന്യജീവി സങ്കേതങ്ങൾ[തിരുത്തുക]

ചിന്നാർ വന്യജീവിസങ്കേതം

കേരത്തിലെ വന്യജീവിസങ്കേതങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു:

കടുവ സങ്കേതങ്ങൾ[തിരുത്തുക]

1978 Periyar Tiger Reserve 777.54 km2 Idukki District 1950. PTR notified in 1982 TE, MF, MD, P. West Coast TE 900 m-2019 m tiger, lion tailed macaque, black panther, elephant, smaller mammals.

Parambikulam Tiger Reserve is the second tiger reserve in Kerala. This is located in the district of Palakkad, Kerala, while the closest town for visitor access to this tiger reserve is Pollachi, in Tamil Nadu.

മൃഗശാലകൾ[തിരുത്തുക]

  • The Thiruvananthapuram Zoo is one among the best designed in Asia and is set amidst a woodland, lakes and lawns. It is one of the oldest in the country, established as an annexe to the museum in 1857.
  • The Thrissur Zoo is home to the wide variety of animals, reptiles and birds. Spread over an area of 13.5 acres of land, a natural history museum and an art museum are also enclosed within the same premises showcasing the socio-cultural heritage of the region. There is a special building which houses snakes also.

സംരക്ഷിത വനപ്രദേശങ്ങൾ[തിരുത്തുക]

  • Attappadi - The 249 km2 Attappadi Reserve Forest is an informal buffer zone conjoining Silent Valley National Park to the West. 81 km2 of this forest was separated to become most of the new 94 km2 Bhavani Forest Range which is part of the 147.22 km2 Silent Valley Buffer Zone.
  • A useful source is detailed Topographic Maps of India.

ഇതും കാണുക[തിരുത്തുക]

  • Protected areas of West Bengal
  • Protected areas of Himachal Pradesh
  • Protected areas of Tamil Nadu

അവലംബങ്ങൾ[തിരുത്തുക]