Jump to content

പന്നിമൂക്കൻ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്നിമൂക്കൻ തവള, പാതാളത്തവള [1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Nasikabatrachus

Biju & Bossuyt, 2003
Species:
N. sahyadrensis
Binomial name
Nasikabatrachus sahyadrensis
Biju & Bossuyt, 2003
ഇവയെ കാണപ്പെടുന്ന പ്രദേശങ്ങൾ (ഓറഞ്ചു നിറത്തിൽ)

സഹ്യപർവ്വതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ്‌ പന്നിമൂക്കൻ തവള അഥവാ Purple Frog (Pig Nose Frog). (ശാസ്ത്രീയനാമം: Nasikabatrachus sahyadrensis). പാതാളത്തവള (പാതാൾ) എന്നും കുറവൻ എന്നും അറിയപ്പെടുന്ന, സൂഓഗ്ലോസ്സിഡായെ(Sooglossidae) കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ (Living fossil) ആയി കണക്കാക്കപ്പെടുന്നു. മാവേലിത്തവള, മഹാബലിത്തവള എന്നീ പേരുകളിലും അറിയപ്പെടുന്ന പാതാളിന്റെ ബന്ധുക്കൾ മഡഗാസ്കറിലും സെഷെയ്ൽസ് ദ്വീപുകളിലുമാണ് ഉള്ളത്. 2003 ഒക്ടോബർ മാസത്തിൽ ട്രോപ്പികൽ ബൊട്ടാണിക്കൽ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ(പാലോട്, തിരുവനന്തപുരം) എസ്.ഡി. ബിജു, ബ്രസ്സൽസ് ഫ്രീ യൂണിവേർസിറ്റിയിലെ ഫ്രാങ്കി ബൊസ്സൂയിട്ട് എന്നിവർ ഇടുക്കി ജില്ലയിലാണ്‌ ഇതിനെ കണ്ടെത്തിയത്. പിന്നീടു കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടിൽ ആനമലയിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി. അടുത്ത കാലത്തായി 2012 ഡിസംബറിൽ തൃശൂരിൽ വെച്ചും കണ്ടെത്തി.പാതാളതവളയെ കേരളത്തിന്റെ ഔദ്യോഗിക തവള ആക്കി മാറ്റാൻ ഉഭയജ്ജീവി ഗവേഷകനായ സന്ദീപ് ദാസും സഹായികളുടെയും ശ്രമിച്ച് വരുന്നുണ്ട്[അവലംബം ആവശ്യമാണ്].

ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.

ഡോ.ബിജു

പേരിനു പിന്നിൽ

[തിരുത്തുക]

സംസ്കൃത വാക്കായ നാസിക, ഗ്രീക്ക് പദമായ തവള എന്നർഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളിൽനിന്നാണ്‌ നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമം നിർമ്മിച്ചത്. നേരത്തെ നാസികാബത്രക്കായെ കുടുംബത്തിലാണ്‌ ഇവയെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും, പിന്നീട് ഇവ സെയ്‌ഷെൽസ് ദ്വീപുകളിൽ കണ്ടുവരുന്ന സൂഓഗ്ലോസ്സിഡായെ കുടുംബത്തിൽപ്പെടുന്നവയാണെന്ന് തിരിച്ചറിഞ്ഞു. 10 കോടിയോളം വർഷങ്ങൾക്കുമുൻപേ ഇന്ത്യയും സെയ്‌ഷെൽസും ഗോണ്ട്വാന വൻകരയുടെ ഭാഗമായപ്പോൾ ഉരുത്തിരിഞ്ഞവയാണ്‌ ഈ തവളകളെന്ന് കരുതപ്പെടുന്നു. [2]

വിവരണം

[തിരുത്തുക]

പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണ്ണമായിരിക്കും. ഏകദേശം 7 സെന്റിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ്‌ ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്,മണ്ണിനടിയിലുള്ള ചിതലുകളാണ്‌ മുഖ്യാഹാരം. എന്നാൽ മൺസൂൺ കാലത്ത് പ്രത്യുല്പാദനസമയത്ത്മാത്രം രണ്ടാഴ്ചയോളം അവ പുറത്തേക്ക് വരുന്നു. പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഈ കണ്ടെത്തലിനും മുൻപ് സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാർ ഇതിനെക്കുറിച്ചു പരാമർശം നടത്തിയിരുന്നു. തവളയുടെ വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരിൽ വേണം ഇതിനെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം. [3]

അവലംബം

[തിരുത്തുക]
  1. http://www.epathram.com/green/info/2009/05/blog-post.shtml
  2. Frost, Darrel R. 2006. Amphibian Species of the World: an online reference. Version 4.0 (17 August 2006). Electronic Database accessible at http://research.amnh.org/herpetology/amphibia/index.php. American Museum of Natural History, New York, USA.
  3. C. Radhakrishnan, K. C. Gopi and Muhamed Jafer Palot (2007) Extension of range of distribution of Nasikabatrachus sahyadrensis Biju & Bossuyt (Amphibia: Anura: Nasikabatrachidae) along Western Ghats, with some insights into its bionomics. Current Science, 92(2):213-216 PDF

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Continental drift and the Sooglossidae Archived 2011-05-24 at the Wayback Machine.
  • National Geographic
  • Nature 425, 711 - 714 (16 October 2003) - Abstract:New frog family from India reveals an ancient biogeographical link with the Seychelles
  • BBC News article
  • Pictures
  • "Purple frog delights scientists". BBC News (in English). BBC. 2003-10-17. Retrieved 2007-08-13. {{cite news}}: Cite has empty unknown parameter: |coauthors= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പന്നിമൂക്കൻ_തവള&oldid=4111541" എന്ന താളിൽനിന്ന് ശേഖരിച്ചത്