വെണ്ണക്കൽ ബലൂൺ തവള
വെണ്ണക്കൽ ബലൂൺ തവള | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U systoma
|
Binomial name | |
Uperodon systoma (Schneider, 1799)
Rana systoma Schneider, 1799 |
പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന ഒരു തവളയാണ് വെണ്ണക്കൽ ബലൂൺ തവള അഥവാ indistinct frog, marbled balloon frog, lesser balloon frog. (ശാസ്ത്രീയനാമം: Uperodon systoma).[2] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
വിവരണം[തിരുത്തുക]
താരതമ്യേന ചെറിയ തലയുള്ള ഇവയ്ക്ക് മൂക്കുമുതൽ പിൻഭാഗം വരെ 64 മി.മീ (2.5 ഇഞ്ച്) നീളമുണ്ട്.[3] രൂപാന്തരം പ്രാപിച്ച ശേഷം പ്രധാനമായും ഉറുമ്പുകളെയും ചിതലുകളെയുമാണ് ഇവ ആഹരിക്കുന്നത്, അതിനാലാവണം ഇവയ്ക്ക് പല്ലുകൾ ഇല്ല. നാവുകൊണ്ടാണ് ഇരതേടൽ.[4]
ആവാസവ്യവസ്ഥയും സ്വഭാവവും[തിരുത്തുക]
കാടുകളിലും കൃഷിസ്ഥലത്തും സമതലങ്ങളിലും തോട്ടങ്ങളിലുമെല്ലാം കണ്ടുവരുന്ന ഇവ സ്വയം മണ്ണിനടിയിൽ പോകാറുണ്ട്. മഴക്കാലമല്ലാത്ത സമയം വളർച്ചയെത്തിയ ഈ തവളകൾ മണ്ണിനടിയിൽ തെന്ന് ജീവിക്കുന്നു.[1] മഴക്കാലത്ത് ചിതലുകൾ ഉയർന്നുവരുമ്പോഴാണ് ഇര തേടൽ.[5] ആൺതവളകൾ പാടങ്ങളുടെ കരയിൽ മഴക്കാലത്ത് ഇണയെ ആകർഷിക്കാൻ ഒച്ചയുണ്ടാക്കുന്നു. മുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണു ചെയ്യുന്നത്.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ Frost, Darrel R. (2013). "Uperodon systoma (Schneider, 1799)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. ശേഖരിച്ചത് 16 January 2014.
- ↑ Boulenger, G. A. (1890). Fauna of British India, including Ceylon and Burma. Reptilia and Batrachia. London: Taylor and Francis. പുറം. 496.
- ↑ Das, I.; Coe, M. (1994). "Dental morphology and diet in anuran amphibians from south India". Journal of Zoology. 233 (3): 417–427. doi:10.1111/j.1469-7998.1994.tb05274.x.
- ↑ Das, I. (1996). "Resource use and foraging tactics in a south Indian amphibian community" (PDF). Journal of South Asian Natural History. 2 (1): 1–30. മൂലതാളിൽ (PDF) നിന്നും 2014-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-11.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

