ആനമല രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനമല രാത്തവള
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N anamallaiensis
Binomial name
Nyctibatrachus anamallaiensis
(Myers, 1942)
Synonyms

Nannobatrachus anamallaiensis Myers, 1942

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല രാത്തവള അഥവാ Anamallai Night Frog. (ശാസ്ത്രീയനാമം: Nyctibatrachus anamallaiensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ഇതിന്റെ ടൈപ് ലൊകാലിറ്റിയായ വാൽപ്പാറ നിന്നും മാത്രമാണ് ഇതിനെ കണ്ടിട്ടുള്ളൂ. ബെടോം രാത്തവള തന്നെയാണ് ഇതെന്നാണ് വളരെക്കാലം കരുതിയിരുന്നത്.[1] മൂക്കുമുതൽ വാലുവരെ ആകെ 17 mm (0.67 in) മാത്രം നീളമുള്ള ഒരു ചെറിയ തവളയാണ് ഇത്. ഒരു ചെറു അരുവിയുടെ തീരത്തുള്ള ചതുപ്പിൽ നിന്നാണ് ഇതിനെ ശേഖരിച്ചത്.[2]

അവലംബം[തിരുത്തുക]

  1. Frost, Darrel R. (2013). "Nyctibatrachus anamallaiensis (Myers, 1942)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 3 December 2013.
  2. Myers, George S. (1942). "A new frog from the Anamallai Hills, with notes on other frogs and some snakes from South India". Proceedings of the Biological Society of Washington. 55: 49–56.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ആനമല_രാത്തവള&oldid=3501602" എന്ന താളിൽനിന്ന് ശേഖരിച്ചത്