Jump to content

ചൊറിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൊറിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. melanostictus
Binomial name
Duttaphrynus melanostictus
(Schneider, 1799)
Synonyms

Bufo melanostictus

പിൻഭാഗം
പാർശ്വഭാഗം

തെക്കേ ഏഷ്യയിലും തെക്കുകിഴക്കേ ഏഷ്യയിലും പ്രത്യേകിച്ച് വ്യാപകമായി കാണപ്പെടുന്ന ഒരു തവളയാണ് ചൊറിത്തവള അഥവാ Common Indian Toad (Common Asian Toad). (ശാസ്ത്രീയനാമം: Duttaphrynus melanostictus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. [1]

20 സെ.മീ (1 അടി) വരെ നീളം വയ്ക്കാറുണ്ട്. മഴയ്ക്കു ശേഷം ഇവയുടെ കറുത്ത വാൽ‌മാക്രികളെ വ്യാപകമായി കാണാറുണ്ട്.

ഇവയുടെ സവിശേഷമായ മുഴകൾ ഇവയെപ്പറ്റിയുള്ള പഠനത്തെ സഹായിക്കുന്നുണ്ട്

വ്യാപനവും കാണുന്ന ഇടങ്ങളും

[തിരുത്തുക]

വടക്കൻ പാകിസ്ഥാൻ മുതൽ നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം, കംബോഡിയ, തെക്കൻ ചൈന, തായ്‌വാൻ, ഹോങ്കോങ്, മക്കാവു തുടങ്ങി മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യൻ ദ്വീപുകൾ സുമാത്ര, ജാവ, ബോർണിയോ, അനംബാസ്, നതുന ദ്വീപുകൾ എന്നിവിടങ്ങളിലൊക്കെ ഇവ വ്യാപകമായി കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1,800 മീറ്റർ (5,900 അടി) വരെ ഉയരത്തിൽ ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മനുഷ്യവാസമേഖലകളായ കാർഷിക, നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെയാണ് കൂടുതലായും കണ്ടുവരുന്നത്. നിബിഡവനങ്ങളിൽ ഇവ അപൂർവമാണ്.[1]


അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 van Dijk; P. P.; et al. (2004). "Duttaphrynus melanostictus". IUCN Red List of Threatened Species, Version 2012.2. IUCN.

അധികവായനയ്ക്ക്

[തിരുത്തുക]

Lu, W.; Qing, N. (2010). "Bufo melanostictus (Asian Common Toad). Record size". Herpetological Review. 41 (1): 61.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചൊറിത്തവള&oldid=3775297" എന്ന താളിൽനിന്ന് ശേഖരിച്ചത്