പൂച്ചത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂച്ചത്തവള
Davidraju Nyc.poocha (2).jpg
Not evaluated (IUCN 3.1)
Scientific classification
Kingdom: Animalia
Phylum: Chordata
Class: Amphibia
Order: Anura
Family: Nyctibatrachidae
Genus: Nyctibatrachus
Species: N poocha
Binomial name
Nyctibatrachus poocha
Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് പൂച്ചത്തവള അഥവാ Meowing Night Frog. (ശാസ്ത്രീയനാമം: Nyctibatrachus poocha). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പൂച്ച കരയുന്നതുപോലെ ശബ്ദമുണ്ടാക്കുന്നതിനാൽ പൂച്ച രാത്തവള എന്നും ഇതിനെ പറയാറുണ്ട്. 2011 സെപ്തംബറിൽ സത്യഭാമ ദാസ് ബിജു വും ഒരു സംഘം ഗവേഷകരും ആണ് ഇതിനെ പുതുതായി കണ്ടെത്തിയത് നിക്റ്റിബട്രാക്റ്റസ് ജീനസിൽ പെട്ട 12 സ്പീഷിസുകളിൽ ഒരിനമാണിത്.[1] ഇത് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തവളയായാണ്[2] ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ വ്രിജെ സർവകലാശാല, ബ്രസൽസ്l എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് ഇത് കണ്ടെത്തിയത്, ദൽഹി സർവകലാശാലയിലെ ഹെർപിറ്റോളജിസ്റ്റ് ആയ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിൽ ആണ് ഇവയെ കണ്ടെത്തിയത് [2][3]

സുവോടാക്സാ ജേർണലിൽ പ്രസിദ്ധീകരിച്ച പ്രകാരം ബിജു അഭിപ്രായപ്പെടുന്നത് ഈ 12 പുതിയ ഇനങ്ങൾ പശ്ചിമഘട്ട തദ്ദേശീയ ഇനങ്ങളാണെന്നും ഇവ ദിനോസറുകളോടൊപ്പം നിലനിന്നിരുന്നവ ആണെന്നും ആണ്, "രാത്തവളകൾ (നിക്റ്റിബട്രാക്റ്റസ്) പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണെന്നും ഇവ പ്രത്യേക ബ്രീഡിങ്ങ് സ്വഭാവം ഉള്ളവയാണ്, ആണും പെണ്ണും തവളകൾ പരസ്പരം തൊടാതെയാണ് ഇവ ഇണചേരുന്നത്.[2]

സി. ആർ. നാരായൺ റാവു 1920 ലും 1937 ലുമായി കണ്ടെത്തി വിശദീകരിച്ച തിനുശേഷം 75 വർഷങ്ങളായി ആരും കണ്ടിട്ടില്ലാത്ത മൂന്നിനങ്ങളെ ഈ സംഘം വീണ്ടും കണ്ടെത്തി. ഈ ഇനങ്ങൾ പൂർണ്ണമായും ഇല്ലാതായി എന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. കഴിഞ്ഞ 91 വർഷമായി ആരും കണ്ടിട്ടില്ലാത്ത കുടക് രാത്തവള Nyctibatrachus sanctipalustris75 വർഷമായും ആരും കണ്ടിട്ടില്ലാത്ത Kempholey (Nyctibatrachus kempholeyensis) കാട്ട് രാത്തവള (Nyctibatrachus sylvaticus) എന്നിവ ഈ ഗവേഷണത്തിനിടയിൽ വീണ്ടും കണ്ടെത്തിയിരുന്നു[3][4]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂച്ചത്തവള&oldid=2603050" എന്ന താളിൽനിന്നു ശേഖരിച്ചത്