ബെഡോം പാറത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indirana beddomii
Indirana beddomii dorsal view.jpg
Dorsal view
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Ranixalidae
Genus: Indirana
Species:
I. beddomii
Binomial name
Indirana beddomii
(Günther, 1876)
Synonyms

Polypedates beddomii Günther, 1876

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ബെഡോം പാറത്തവള അഥവാ Beddome's leaping Frog (Beddome's Indian frog). (ശാസ്ത്രീയനാമം: Indirana beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. [2] റിച്ചാർഡ് ഹെൻറി ബെഡോമി എന്ന പ്രകൃതിശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് ഈ സ്പീഷീസിന് ഇന്ധിരാനാ ബെഡ്ഡോമി (Indirana beddomii) എന്ന പേരു നൽകിയത്.

വിവരണം[തിരുത്തുക]

മുതിർന്ന തവളകൾക്ക് 35-60 മില്ലീമീറ്റർ നീളം മുണ്ടാകും. ഇവയുടെ വിരലുകളിൽ ഒന്നാമത്തേയും രണ്ടാമത്തേയും വിരൽ തുല്യ വലിപ്പമുള്ളവയാണ്. വിരലുകളുടെ അഗ്രങ്ങളിൽ വികസിപ്പിക്കാൻ സാധിക്കുന്ന ഡിസ്കുകൾ ഉണ്ട്.

വിതരണവും സ്വാഭാവിക വാസസ്ഥലങ്ങളും[തിരുത്തുക]

പശ്ചിമഘട്ടത്തിന്റെ വനങ്ങളിലാണ് ഈ സ്പീഷീസ് കാണപ്പെടുന്നത്.[2] ആർദ്ര ഇലപൊഴിയും വനങ്ങളിലെ പുഴയുള്ള പ്രദേശത്തും, നിത്യഹരിത വനങ്ങളിലും ചതുപ്പുകളിലുമാണ് സാധാരണയായി വസിക്കുന്നത്.[3] ഇവയെ കൃഷി മേഖലകളിൽ കാണപ്പെടാറില്ല.നനവാർന്ന കിഴുക്കാംതൂക്കായ പാറകളിൽ വെച്ചാണ് ഇവയുടെ ബ്രീഡിംഗ് നടത്തുന്നത്.

ഭീഷണികൾ[തിരുത്തുക]

വനനശീകരണം (കാർഷികാവശ്യങ്ങൾ ഉൾപ്പെടെ)ഈ സ്പീഷിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.

അവലംബം[തിരുത്തുക]

  1. S.D. Biju, Sushil Dutta, M.S. Ravichandran (2004). "'Indirana beddomii'". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 26 October 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. 2.0 2.1 Frost, Darrel R. (2014). "Indirana beddomii (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 31 May 2014.
  3. "Indirana beddomii". International Union for Conservation of Nature and Natural Resources. International Union for Conservation of Nature and Natural Resources. ശേഖരിച്ചത് 1 ഒക്ടോബർ 2016.
"https://ml.wikipedia.org/w/index.php?title=ബെഡോം_പാറത്തവള&oldid=2402803" എന്ന താളിൽനിന്ന് ശേഖരിച്ചത്