പുള്ളി പാറത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Spotted leaping frog
Indirana diplostica - Davidraju IIMG 2352.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Ranixalidae
Genus: Indirana
Species:
I. diplosticta
Binomial name
Indirana diplosticta
(Günther, 1876)[2]

പശ്ചിമഘട്ടമലനിരകളിലെ അഗസ്ത്യമല പ്രദേശത്ത് മാത്രം കണ്ടുവരുന്ന ഒരു തനതു ഇനം (endemic) തവളയാണ് പുള്ളി പാറത്തവള[3]. വലിയ ചാട്ടക്കാരനായതുകൊണ്ട് ഇംഗ്ലീഷിൽ സ്പോട്ടഡ് ലീപിംഗ് ഫ്രോഗ്സ് (Spotted leaping frog) എന്നാണ് ഈയിനം തവളകളെ വിളിക്കുന്നത്. ഇന്ധിരാണാ ഡിപ്ലോസ്ട്രിക്ക്ട്ട (Indirana diplosticta) എന്നാണ് ശാസ്ത്രനാമം.ഐയു.സി.എൻ ചുവപ്പ് പട്ടിക പ്രകാരം ഈയിനം തവള വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവർഗ്ഗമാണ്.

ശരീരപ്രകൃതി[തിരുത്തുക]

മരത്തവളകളിലെന്ന പോലെ ഇവയുടെ വിരലുകളുടെ അഗ്രഭാഗം പരന്നിട്ടാണ്. ഇളം പിങ്ക് നിറത്തിലും ക്രീം നിറത്തിലും കാണുന്ന പുള്ളി പാറത്തവള, ഇതേ ജനുസ്സിൽപ്പെട്ട മറ്റു പാറത്തവളകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിനു മുകളിൽ വശത്ത് തുട ശരീരത്തിനോട് ചേർന്നിരിക്കുന്ന ഭാഗത്ത് കറുത്ത പുള്ളിയുണ്ട്. കൂടാതെ കാലുകളിൽ കറുത്ത വരയും. സ്വർണ്ണനിറമുള്ള കണ്ണിന്റെ താഴ്ഭാഗം കറുത്തതും മൂക്ക് മുതൽ ചെവി വരെ കണ്ണിനു താഴെ കറുത്തനിറത്തിലുമാണ്.

പ്രജനനം[തിരുത്തുക]

നനവുള്ള പാറപ്പുറങ്ങളിലാണ് ഇവ മുട്ടയിടുന്നത്.മറ്റു തവളകളുടെ വാൽമാക്രികളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് തന്നെ പിൻ കാലുകൾ വളരുകയും അത് വസിക്കുന്ന പാറമേൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുകയും ചെയ്യും.ഇവയുടെ പ്രജനനത്തെയും വാൽമാക്രികളുടെ ജീീതത്തെയും കുറിച്ചുള്ള പഠനങ്ങളോ വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമല്ല[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Günther, 1876. Proc. Zool. Soc. London, 1875: 574
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=പുള്ളി_പാറത്തവള&oldid=3681442" എന്ന താളിൽനിന്ന് ശേഖരിച്ചത്