Jump to content

മൂക്കൻ കുരുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂക്കൻ കുരുടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. longicephalus
Binomial name
Ichthyophis longicephalus
Pillai, 1986

അപൂർവമായ ഒരു ഉഭയജീവിവർഗമാണ് ഇഗ്‌ത്യോഫിസ് ലോൻഗിസിഫാലസ്' (Ichthyophis longicephalus). മൂക്കൻ കുരുടി[1] തുടങ്ങിയ നാടൻ പേരുകളിലറിയപ്പെടുന്ന വലിയ വിരകളുടെ രൂപമുള്ള ഉഭയജീവികളാണ് 'ലോൻഗിസിഫാലസ്' ഉൾപ്പെടെയുള്ള സീസിലിയൻ വർഗത്തിലെ ജീവികൾ. തികച്ചും നിരുപദ്രവകാരികളാണ് ഈ ജീവിവർഗം. ഉഷ്ണമേഖലാവനപ്രദേശത്തെ മണ്ണിന്റെയും പരിസ്ഥിതിവ്യൂഹത്തിന്റെയും നിലനിൽപ്പിന് ലോൻഗിസിഫാലസുകൾ പോലുള്ള ജീവികളും അനിവാര്യമാണ് എന്നു കരുതപ്പെടുന്നു. ഐ.യു.സി.എൻ. ചുവപ്പുപട്ടികയിൽ 'നിലവിൽ വിവരമില്ല' എന്നാണ് ലോൻഗിസിഫാലസ് വർഗത്തിന്റെ പദവി.[2]നീളൻ ശരീരത്തിന്റെ മേൽഭാഗം ഇരുണ്ട തവിട്ടും, അടിഭാഗം മഞ്ഞനിറവുമുള്ള ജീവികളാണ് ലോൻഗിസിഫാലസുകൾ. 25 മുതൽ 30 സെന്റീമീറ്റർ വരെ നീളമുണ്ട്. ഉഷ്ണമേഖലാ വനപ്രദേശത്ത് ഈർപ്പമുള്ള മണ്ണിലാണ് ഇവ കാണപ്പെടുന്നത്. ഉപനിര പേര് (ലോൻജിസിഫാലസ്) സൂചിപിക്കുന്നത് ഇവയുടെ ഉരുണ്ട് നീണ്ട തലയെ ആണ്.

കേരളത്തിൽ

[തിരുത്തുക]

1979 ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ ഉഭയജീവിയെ കേരളത്തിലെ വിവിധ വനപ്രദേശങ്ങളിൽ കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ആറളം വനമേഖല, കോഴിക്കോട്ടെ കണിയാട് റിസർവ് ഫോറസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ലോൻഗിസിഫാലസ് വർഗത്തെ പുതിയതായി കണ്ടെത്തിയത്. 1990 ൽ വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് ശേഖരിച്ച് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള സാമ്പിളും ആ വർഗത്തിന്റേതാണെന്ന് ജനിതകപഠനം തെളിയിച്ചു.

സൈലന്റ് വാലി ഉൾപ്പെടെ പാലക്കാട് ചുരത്തിന് വടക്ക് നാലിടത്ത് ഇവയെ കണ്ടെത്തിയിരുന്നു. സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയിലെ ഡോ.ആർ.എസ്.പിള്ളയാണ് ലോൻഗിസിഫാലസിനെ 1979 ൽ സൈലന്റ് വാലിയിലെ കുന്തിപ്പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. സൈലന്റ് വാലി പ്രശ്‌നം കത്തിനിന്ന സമയമായിരുന്നു അത്. 'സെർച്ച് ഫോർ ദി ലോസ്റ്റ് ആംഫീബിയൻസ്' പരിപാടിയുടെ ഭാഗമായി 2010 ൽ ഇന്ത്യയിൽ നടന്ന ഏക പര്യവേക്ഷണം ലോൻഗിസിഫാലസിനെ വീണ്ടും കണ്ടെത്താൻ കേരളത്തിൽ നടന്നതാണ്. കണ്ണൂരിലെ ആറളം വന്യജീവി മേഖലയിൽ നിന്നും കോഴിക്കോട് വെള്ളരിമലയ്ക്ക് സമീപം കണിയാട് റിസർവ് ഫോറസ്റ്റിൽ നിന്നും ലോൻഗിസിഫാലസ് വർഗത്തെ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഗവേഷണത്തിൽ യു.എസിലെ മിഷിഗണിൽ സൂക്ഷിച്ചിട്ടുള്ള തിരുനെല്ലിയിൽനിന്നുള്ള 1990 ലെ സാമ്പിളും ലോൻഗിസിഫാലസിന്റേതാണെന്ന് തെളിഞ്ഞു.[3]

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് ലോൻഗിസിഫാലസിന്റെ ഡി.എൻ.എ.വിശകലനം നടത്തിയത്. ടാക്‌സോണമിക്കൽ പഠനം ലണ്ടനിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് നടന്നത്.

അവലംബം

[തിരുത്തുക]
  1. A checklist of amphibians of Kerala, India by Sandeep Das
  2. Bhatta, G. 1998. A field guide to the caecilians of the Western Ghats, India. Journal of Biosciences, Vol. 23(1): 73-85
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-22. Retrieved 2012-12-22.
"https://ml.wikipedia.org/w/index.php?title=മൂക്കൻ_കുരുടി&oldid=3641624" എന്ന താളിൽനിന്ന് ശേഖരിച്ചത്