ഏലക്കാടൻ കുരുടി
ഏലക്കാടൻ കുരുടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. primus
|
Binomial name | |
Gegeneophis primus Kotharambath et al., 2012[1]
|
പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലെ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഉഭയജീവിവർഗ്ഗമാണ് ഏലക്കാടൻ കുരുടി[2] (ശാസ്ത്രീയനാമം: Gegeneophis primus). 2010 ഒക്ടോബറിലാണ് ആദ്യമായി ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്. രാമചന്ദ്രൻ കോതാറമ്പത്ത്, ഉമ്മൻ വി. ഉമ്മൻ, ഡേവിഡ് ജി. ഗോവർ, മാർക്ക് വിൽക്കിൻസൺ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് പുതിയ വർഗ്ഗത്തെ കണ്ടെത്തിയത്[3]. 2011 ഓഗസ്റ്റ് മാസത്തിലും പഠനം നടത്തിയിരുന്നു. 2012-ലാണ് ഇവയെ സ്ഥിരീകരിച്ചത്. മണ്ണിലെ ജൈവഘടന നിലനിർത്തുന്നതിൽ ഇവയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്. ഏലത്തോട്ടത്തിൽ കണ്ടെത്തിയതിനാൽ ഇവയ്ക്ക് മലബാർ കാർഡമം ഗെഗ് എന്നാണ് സംഘം പേരു നൽകിയിരിക്കുന്നത്.
മണ്ണിരയും മണ്ണിനടിയിലുള്ള ചെറുജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. സൂക്ഷ്മ നിരീഷണത്തിൽ ശരീരം നിറയെ പ്രാഥമിക വളയങ്ങളും ദ്വിതീയ വളയങ്ങളും കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Kotharambath, R., Gower, D.J., Oommen, O.V., & Wilkinson, M. (2012). "A third species of Gegeneophis Peters (Amphibia: Gymnophiona: Indotyphlidae) lacking secondary annular grooves." Zootaxa 3272: 26-34.
- ↑ A checklist of amphibians of Kerala, India by Sandeep Das
- ↑ Parameswaran, Sivaramakrishnan. "Limbless amphibian species found". BBC. Retrieved 25 April 2012.