പച്ചക്കുളത്തവള
ദൃശ്യരൂപം
(വയൽത്തവള (പച്ചക്കുളത്തവള) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പച്ചക്കുളത്തവള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E. hexadactylus |
| Binomial name | |
| Euphlyctis hexadactylus (Lesson, 1834) | |
| Synonyms | |
|
Rana hexadactyla | |
ഇന്ത്യയിലെയും ശ്രീലങ്കയിലെയും കുളങ്ങളിൽ സർവ്വസാധാരണയായി കാണപ്പെടുന്ന പച്ചനിറത്തിലുള്ള ഒരിനം തവളയാണ് പച്ചക്കുളത്തവള അഥവാ വയൽത്തവള (Indian Pond Frog (Green Pond Frog)). (ശാസ്ത്രീയനാമം: Euphlyctis hexadactylus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.. മലയാളത്തിൽ പൊതുവെ ഇവയെ പച്ചത്തവളയെന്നാണ് വിളിക്കുന്നത്.
ശരീര ഘടന
[തിരുത്തുക]ഇവയുടെ തലയ്ക്ക് സാമാന്യത്തിൽ കൂടിയ വലിപ്പമില്ല. മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. വിരലുകൾ മെലിഞ്ഞതും കൂർത്തതും ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതുമാണ്. ത്വക്ക് മിനുത്തതും വരയുള്ളതുമാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്.
അവലംബം
[തിരുത്തുക]- Boulenger, G.A. (1890) The Fauna of British India. Reptilia and Batrachia.
Euphlyctis hexadactylus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.